Image

വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹചിത്രങ്ങള്‍ പുറത്ത്

Published on 03 February, 2020
വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹചിത്രങ്ങള്‍ പുറത്ത്

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹം കഴിഞ്ഞു. കോതമംഗലം കല ആഡിറ്റോറിയത്തിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. കോതമംഗലം സ്വദേശിനിയായ ഐശ്വര്യയാണ് വിഷ്ണുവിന്റെ വധു. അഭിനയത്തിന് പിന്നാലെ പില്‍ക്കാലത്ത് എഴുത്തിലും കഴിവ് തെളിയിച്ചിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. കാളിദാസ് ജയറാമിനൊപ്പം എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെയായിരുന്നു വിഷ്ണു അഭിനയം തുടങ്ങിയത്. മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്കെത്തിയപ്പോള്‍ അഭിനേതാവായി മാത്രമല്ല തിരക്കഥാകൃത്തായും തിളങ്ങിയിരുന്നു താരം. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് കഥയൊരുക്കിയത് വിഷ്ണുവായിരുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയത് അദ്ദേഹമായിരുന്നു.
കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ നായകമായി അഭിനയിച്ചത് അദ്ദേഹമായിരുന്നു. മോഹന്‍ലാല്‍ ചിത്രമായ ബിഗ് ബ്രദറിലും താരം അഭിനയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക