ശംഭു പുരുഷോത്തമന് സംവിധാനം ചെയ്യുന്ന പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ഫെബ്രുവരി 21ന് തിയേറ്ററുകളിലെത്തും. അനുമോളെ കേന്ദ്രകഥാപാത്രമാക്കിയൊരുക്കിയ വെടിവഴിപാടിന് ശേഷം ശംഭു പുരുഷോത്തമന് ഒരുക്കുന്ന ചിത്രമാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. വെടിവഴിപാടിന് ശേഷം മഞ്ജു വാര്യര്‍ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. വിനയ് ഫോര്‍ട്ടാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമാശയുടെ ഗംഭീര വിജയത്തിന് ശേഷം വിനയ് ഫോര്‍ട്ട് നായകനാകുന്ന ചിത്രം സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു. എസ്. ഉണ്ണിത്താന് ആണ് നിര്‍മിക്കുന്നത്. ശ്രിന്ദ, അനുമോള്‍, മധുപാല്‍, അലന്‍സിയര്‍, ടിനി ടോം, അരുണ്‍ കുര്യന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
ശംഭു പുരുഷോത്തമന്റേതാണ് തിരക്കഥ. സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താന് ആണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ നിര്‍മിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയുടേതാണ് സംഗീതം.