പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിനായി പൃഥ്വിരാജ് പാടുന്നു. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ഹൃദയം എന്ന സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജിന്റെ പാട്ട് റെക്കോര്‍ഡ് ചെയ്യുന്ന ചിത്രം വിനീത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബാണ് സിനിമയുടെ സംഗീത സംവിധായകന്.
പ്രണവിന്റെ മൂന്നാമത്തെ ചിത്രമാണ് ഹൃദയം. സിനിമയുടെ പ്രീപ്രൊഡക്ഷന് ജോലിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഹൃദയത്തിന് വേണ്ടി ഇസ്തംബൂളിലെ സംഗീതഞ്ജര്ക്കൊപ്പം ലൈവ് റെക്കോര്‍ഡിംഗ് നടത്തുന്ന ചിത്രം അടുത്തിടെ വിനീത് പങ്കുവച്ചിരുന്നു. മ്യൂസിക് പ്രൊഡക്ഷനാണ് പുരോഗമിക്കുന്നത്. പാട്ടുകള്‍ ഒരുക്കിയ ശേഷമാണ് സിനിമകളുടെ ഷൂട്ടിലെക്ക് കടക്കുന്നത്.
സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസനാണ്. 2020 ഓണം റിലീസാണ് ചിത്രം. അനൂപ് സത്യന്റെ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായ കല്യാണി പ്രിയദര്ശന് തൊട്ടുപിന്നാലെ പ്രണവിന് നായികയാവുകയാണ്. മോഹന്‍ലാല്‍-പ്രിയദര്ശന്-ലിസി- പ്രിയദര്ശന് കൂട്ടുകെട്ടില്‍ നിന്ന് അടുത്ത തലമുറയിലെ മൂന്ന് പേര് ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഹൃദയം എന്ന ചിത്രത്തിനുണ്ട്. മലയാളത്തിലെ മുന്‍നിര ബാനറായിരുന്നു മെറിലാന്റ് സിനിമാസ് നിര്‍മ്മാണ രംഗത്ത് തിരിച്ചെത്തുന്നു. വിശാഖ് സുബ്രഹ്മണ്യം ആണ് നിര്‍മ്മാണം