വാഷിംഗ്ടണ്‍ ഡി.സി.: മലങ്കര ഓര്‍ത്തഡോകസ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് 2020; ഇടവക സന്ദര്‍ശനങ്ങള്‍ സജീവമായീ എന്ന് കോണ്‍ഫറന്‍സ് കോഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് അറിയിച്ചു. ജനുവരി 26 ന് കമ്മിറ്റിഅംഗങ്ങള്‍ ഫ്രാങ്ക്ലിന്‍സ് കോയര്‍ സെന്റ് സ്റ്റീഫന്‍സ് ഇടവകയും, യോങ്കേഴ്സ് സെന്റ് ഗ്രീഗോറിയോസ് ഇടവകയും സന്ദര്‍ശിച്ചു.
ഫ്രാങ്ക്ലിന് സ്കോയര്‍ സെന്റ് സ്റ്റീഫന്‍സ് ഇടവകയില്‍ നടന്ന ചടങ്ങില്‍ ഫാ. ഡോ. സി.കെ.രാജനും, ഫാ. ജോണ്‍ പാപ്പനും ചേര്‍ന്ന് കോണ്‍ഫറന്‍സ് പ്രതിനിധികളെ സ്വാഗതം ചെയ്തു.
ജനറല്‍ സെക്രട്ടറി ജോബി ജോണ്‍, മുന്‍ട്രഷറര്‍ മാത്യുവറുഗീസ്, കമ്മിറ്റിഅംഗങ്ങളായ ബാബു പാറയ്ക്കല്‍ , മാത്യു ജോഷുവ, ഷിബു തരകന്, തോമസ് വര്‍ഗീസ്, ജോണ്‍ താമരവേലില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജോബി ജോണ്‍, മാത്യു വറുഗീസ് , ബാബുപാറയ്ക്കല് എന്നിവര്‍ രജിസ്ട്രേഷനെക്കുറിച്ചും ,സുവനീറിനെകുറിച്ചും സ്പോണ്‍സര്‍ഷിപ്പിനെ കുറിച്ചും , വിവരണങ്ങള്‍ നല്കി.
ഫാ. ഡോ. സി.കെ.രാജനും മാത്യുവറുഗീസും ചേര്‍ന്ന് രജിസ്ട്രേഷന് കിക്ക്ഓഫ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും , പരസ്യങ്ങള്‍ നല്‍കുകയും ചെയ്തു യോങ്കേഴ്സ്സെന്റ് ഗ്രീഗോറിയോസ് ഇടവകയില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. ഫിലിപ്പ് സി എബ്രഹാം അദ്ധ്യക്ഷനായിരുന്നു.
വികാരി ടീം അംഗങ്ങളെ സ്വാഗതംചെയ്യുകയും കോണ്‍ഫറന്‍സിനു വേണ്ട സഹായങ്ങള്‍ നല്കുവാന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഫിനാന്‍സ് ചെയര്ചെറിയാന് പെരുമാള്‍, കമ്മിറ്റി അംഗം സണ്ണി വര്‍ഗീസ് എന്നിവര്‍ കോണ്‍ഫറന്‍സിനെക്കുറിച്ചും രജിസ്ട്രേഷനെകുറിച്ചും, സുവനീറിനെക്കുറിച്ചും വിവരണങ്ങള്‍ നല്കി.
സെന്റ് സ്റ്റീഫന്‍സ് ഇടവകയില്‍നിന്നും , സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍നിന്നും നിന്നും നല്കിയ സഹായങ്ങള്‍ക്കും സഹകരണങ്ങള്‍ക്കും കോണ്‍ഫറന്‍സ് കമ്മിറ്റിനന്ദിഅറിയിച്ചു.