Image

സംഭവം ഞങ്ങള് തടിയന്മാരാ, പക്ഷേ ഓര്‍മ്മകള്‍ക്ക് ഒരുപാട് ദാരിദ്രം ഉണ്ട്'

Published on 04 February, 2020
സംഭവം ഞങ്ങള് തടിയന്മാരാ, പക്ഷേ ഓര്‍മ്മകള്‍ക്ക് ഒരുപാട് ദാരിദ്രം ഉണ്ട്'
ഒരുമിച്ച് മിമിക്രിയും ഹാസ്യസ്‌കിറ്റുകള്‍ അവതരിപ്പിച്ചും നടന്നിട്ടുള്ളവരാണ് നടന്‍മാരായ നിര്‍മല്‍ പാലാഴിയും ഹരീഷ് കണാരനും. കോഴിക്കോട് സ്വദേശികളായ ഇരുവരുടെയും തനതു കോഴിക്കോടന്‍ ഭാഷ തന്നെയാണ് പ്രേക്ഷകരെ ഇവരിലേക്ക് അടുപ്പിച്ചത്. കുതിരവട്ടം പപ്പുവിലൂടെയും മാമുക്കോയയിലൂടെയും കേട്ടു പരിചയിച്ച ഭാഷ ഇവരും സിനിമയ്ക്ക് നല്‍കിപ്പോരുന്നു.

ഇരുവരും ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു ട്രെയിന്‍ യാത്രക്കിടെ എടുത്ത ചിത്രമാണിത്. ഹരീഷ് നിര്‍മലിന്റെ തോളില്‍ കിടന്നുറങ്ങുന്നു. ചിത്രത്തെക്കാള്‍ രസകരമാണ് അടിക്കുറിപ്പ്.

സംഭവം ഞങ്ങള് തടിയന്മാരാ പക്ഷെ ഓര്‍മ്മകള്‍ക്ക് ഒരുപാട് ദാരിദ്രം ഉണ്ട്..പച്ച പിടിക്കാന്‍ ഉള്ള ഓട്ടത്തില്‍ ..' സിനിമയില്‍ പച്ച പച്ചപിടിക്കുന്നതിന്  മുമ്പത്തെ കാലമോര്‍ക്കുകയാണ് ഇരുവരും. 2014ല്‍ ഉത്സാഹക്കമ്മിറ്റിയിലൂടെയാണ് ഹരീഷ് സിനിമയിലെത്തിയത്. തൊട്ടടുത്ത വര്‍ഷം മുതല്‍ നടന് കൈ നിറയെ പടങ്ങള്‍ ലഭിച്ചു തുടങ്ങി. ആകാശഗംഗ 2 ആണ് ഒടുവിലത്തെ ചിത്രം. 2013ല്‍ പുറത്തു വന്ന കുട്ടീം കോലുമാണ് നിര്‍മലിന്റെ ആദ്യചിത്രം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക