ചെന്നൈ : മുപ്പത് മണിക്കൂര്‍ നീണ്ട ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനു പിന്നാലം നടന് വിജയ് ഷൂട്ടിംഗ് ലൊക്കേഷനില്‍ മടങ്ങിയെത്തി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'മാസ്റ്റര്‍' എന്ന സിനിമയുടെ നെയ്വേലിയിലെ സെറ്റിലാണ് താരം മടങ്ങിയെത്തിയത്. ബുധനാഴ്ച ഇവിടെ നിന്നാണ് വിജയ് യെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തത്.
സെറ്റില്‍ മടങ്ങിയെത്തിയ താരത്തിന് ആരാധകരും സിനിമാ പ്രവര്‍ത്തകരും വന്‍ സ്വീകരണമൊരുക്കിയിരുന്നു. വിജയ് ആദായ നികുതി ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായിരുന്ന വ്യാഴാഴ്ചയും ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. വില്ലന്‍ റോളിലെത്തുന്ന വിജയ് സേതുപതിയുടെ അഭിനയിക്കേണ്ട ഭാഗങ്ങളാണ് ചിത്രീകരിച്ചത്.
'ബിഗില്‍' എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പ് വിജയ് ഉള്‍പ്പെടെയുള്ളവരുടെ വീട്ടില്‍ തെരച്ചില്‍ നടത്തിയത്.