റാബിഗ്, ജിദ്ദ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം റാബിഗ് ടൗണ്‍ കേന്ദ്രീകരിച്ച് പുതിയ ബ്രാഞ്ച് കമ്മിറ്റി രൂപീകരിച്ചു. സോഷ്യല്‍ ഫോറം കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി കോയിസന്‍ ബീരാന് കുട്ടി കണ്വന്ഷന് ഉദ്ഘടാനം ചെയ്തു.
സംഘപരിവാര്‍ ശക്തികള്‍ അവരുടെ അജണ്ടകള്‍ നടപ്പാക്കാന്‍ ജനാധിപത്യത്തിന്റെ അസ്ഥിവാരങ്ങള്‍ തച്ചുടയ്ക്കുന്നത് രാജ്യത്തിന്റെ പല കോണുകളില്‍ നിന്നും നവരാഷ്ട്രീയ കക്ഷികള്‍ വിളിച്ചോതിയപ്പോള്‍ അതിനെ പരിഹാസത്തോടെ നോക്കിക്കണ്ട മുഖ്യധാരാ പാര്‍ട്ടികള്‍ ഫാസിസ്റ്റുകളുടെ ഒളിയജണ്ടകള്‍ക്കെതിരെ കണ്ണടച്ചതാണ് രാജ്യം ഇന്നു നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ക്കു കാരണമെന്ന് കണ്വന്ഷന് വിലയിരുത്തി. ഇനിയും കാണികളായി നോക്കിനില്ക്കാതെ പ്രശ്നങ്ങളെ ഒറ്റക്കെട്ടായി നേരിടാന്‍ രാജ്യത്തെ പൗരന്മാര് മുന്നോട്ടു വരണമെന്ന് യോഗം ആഹ്വാനം ചെയ്തു.
സ്റ്റേറ്റ് കമ്മിറ്റി അംഗം ഹസന് മങ്കട മുഖ്യ പ്രഭാഷണം നടത്തി. ബ്രാഞ്ച് പ്രസിഡന്റ് യൂനുസ് എടപ്പാള്‍ അധ്യക്ഷത വഹിച്ചു. കര്‍ണാടക സ്റ്റേറ്റ് കമ്മിറ്റി അംഗം കലന്തര്‍, ഷിയാസ്, റാഫി ചേളാരി, അബ്ദുല്‍ അസീസ് വയനാട്, അബ്ദുല്‍ ഗഫൂര്‍ വിളയില്‍, ജലീല്‍, അഫ്സല് മംഗളൂരു തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തില്‍ പുതുതായി അംഗത്വമെടുത്തവര്‍ക്ക് ബീരാന്‍കുട്ടി കോയിസന്‍, റാഫി ചേളാരി, ഹസന് മങ്കട എന്നിവര്‍ ഷാള്‍ അണിയിച്ചു.
റിപ്പോര്‍ട്ട് : കെ.ടി മുസ്തഫ പെരുവള്ളൂര്‍