ന്യുയോര്‍ക്ക്: ക്രിസ്ത്യന്‍ വിഷ്വല്‍ മീഡിയ രംഗത്ത് ഒരു തരംഗം ആയി മാറിയ അബ്ബാ ന്യുസ് നോര്‍ത്ത് അമേരിക്കയിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. അബ്ബാ ന്യുസ് നോര്‍ത്ത് അമേരിക്ക എന്ന പേരില്‍ ആരംഭിച്ച പുതിയ സംരംഭം ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ച് മണല്‍പ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭദ്രാസന സ്റ്റാളില്‍ വെച്ച് നടന്ന ചടങ്ങില്‍ മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്സിനോസ് ലോഗോ പ്രകാശനം ചെയ്ത് ഔപചാരികമായ ഉത്ഘാടനം നിര്‍വഹിച്ചു.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപന്‍ ബിഷപ് ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അബ്ബാ ന്യുസ് പ്രവര്‍ത്തകരും അനേക വിശ്വാസികളും ചടങ്ങില്‍ സംബന്ധിച്ചു.
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് റെജി ജോര്‍ജിന്റെ നേതൃത്വത്തില്‍ മനു തുരുത്തിക്കാടന്‍ (ലോസ് ആഞ്ചലസ്), ടോം തരകന് (സാന്‍ഫ്രാന്‍സിസ്കോ), ജോര്‍ജി വര്‍ഗീസ് (ഫ്ലോറിഡ), ഫിലിപ്പ് മാത്യു (അറ്റ്ലാന്റാ), ജീമോന്‍ റാന്നി (ഹ്യുസ്റ്റന്‍), ഷാജീ രാമപുരം (ഡാളസ്), അലന് ജോണ്‍ ചെന്നിത്തല (ഡിട്രോയിറ്റ്), ഐപ്പ് വര്‍ഗീസ് പരിമണം (ചിക്കാഗോ), ജിജി ടോം, ലാജി തോമസ് (ന്യുയോര്‍ക്ക്), ഷിബു പി.തോമസ് (കണക്ടിക്കട്ട്), സജി വര്‍ഗീസ് (ന്യുജേഴ്സി), സന്തോഷ് എബ്രഹാം (ഫിലാഡല്‍ഫിയ), ജോര്‍ജ് സാം (വെര്‍ജീനിയ) എന്നിവര്‍ നോര്‍ത്ത് അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.