മുംബൈ: ജി.എസ്.ടി ഭവനില്‍ തീപിടുത്തം. ബൈക്കുളയിലെ മസ്ഗാവ് ജി.എസ്.ടി ഭവനിലാണ് തീപിടുത്തമുണ്ടായത്. എട്ട് ഫയര്‍ എഞ്ചിനുകളും വാട്ടര്‍ ടാങ്കറുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്. ആര്‍ക്കും പരുക്കില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടുത്തമുണ്ടായ സമയത്ത് ആയിരത്തിലധികം ആളുകള്‍ ജി.എസ്.ടി ഭവന് ഉള്ളിലുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസും അഗ്നിശമനസേനയും പറഞ്ഞു. തീപിടുത്തത്തിന് കാരണം ഇതുവരെ ലഭ്യമായിട്ടില്ല .