Image

ഫാ. ഫിലിപ് മോഡയില്‍ ഓര്‍മാ ഇന്റര്‍നാഷണല്‍ പ്രസിഡന്റ്, റോഷന്‍ ജനറല്‍ സെക്രട്ടറി

പി ഡി ജോര്‍ജ് നടവയല്‍ Published on 18 February, 2020
ഫാ. ഫിലിപ് മോഡയില്‍ ഓര്‍മാ ഇന്റര്‍നാഷണല്‍ പ്രസിഡന്റ്, റോഷന്‍ ജനറല്‍ സെക്രട്ടറി
ഫിലഡല്‍ഫിയാ: ഗതകാല കേരള കുടുംബമൂല്യങ്ങള്‍ക്ക് ഒരേ തൂവല്‍ പക്ഷികള്‍ എന്ന പോലെ പ്രാധാന്യം നല്‍കുന്ന കുടുംബങ്ങളുടെ, അഗോള സൗഹൃദ വേദിയായ, ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ (ഓര്‍മ ഇന്റര്‍നാഷണല്‍),  പുതിയ ഭാരവാഹികളെ, ഫിലഡല്‍ഫിയയില്‍ ചേര്‍ന്ന, ദൈ്വവാര്‍ഷിക പൊതു യോഗത്തില്‍ തിരഞ്ഞെടുത്തു. ഫാ. ഫിലിപ് മോഡയില്‍ (പ്രസിഡന്റ്), റോഷന്‍ പ്ലാമൂട്ടില്‍ (ജനറല്‍ സെക്രട്ടറി), ഫീലിപ്പോസ് ചെറിയാന്‍ (ട്രഷറാര്‍), ജോര്‍ജ് ഓലിക്കല്‍, തോമസ് പോള്‍, ജേക്കബ് കോര (വൈസ് പ്രസിഡന്റുമാര്‍), സുധാ കര്‍ത്താ, മോഡി ജേക്കബ്, ജോണ്‍ പണിക്കര്‍ (സെക്രട്ട്രിമാര്‍), റേച്ചല്‍ തോമസ് (ജോയിന്റ് ട്രഷറാര്‍), വിന്‍സന്റ് ഇമ്മാനുവേല്‍ (പബ്ലിക് റിലേഷന്‍സ് ആന്റ് ഗവണ്മെന്റ് അഫയേഴ്‌സ്), ആലീസ് ജോസ് ( ഹോസ്പിറ്റാലിറ്റി), മാത്യൂ തരകന്‍, ജോര്‍ജ്കുട്ടി അമ്പാട്ട് ( എക്‌സിക്യൂട്ടിവ് കമ്മിറ്റി മെംബേഴ്‌സ്). ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ഭാരവാഹികള്‍ : ജോര്‍ജ് നടവയല്‍ (ചെയര്‍മാന്‍), ജോസ് ആറ്റുപുറം , സിബിച്ചന്‍ ചെമ്പ്‌ളായില്‍, അലക്‌സ് തോമസ് ( ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് മെംബേഴ്‌സ്) 
ഫാ. ഫിലിപ് മോഡയില്‍ ഫിലഡല്‍ഫിയാ ജെഫേഴ്‌സണ്‍ ഹെല്‍ത്ത് സിസ്റ്റത്തില്‍ ചാപ്ലിനാണ്. വിദ്യാഭ്യാസാത്മക പ്രാസംഗികനും  രചയിതാവും പ്രശസ്തനുമാണ്. റോഷന്‍ പ്ലാമൂട്ടില്‍ നാടക നടന്‍, സംഘാടകന്‍, വിവിധ സംഘടനകളിലെ ഭാരവാഹി എന്നീ നിലകളില്‍ ഖ്യാതി നേടിയിട്ടുണ്ട്. ട്രഷറാര്‍ ഫീലിപ്പോസ് ചെറിയാന്‍ സി എം എസ് കോളജ് മുന്‍ ലെക്ചറര്‍ ആയിരുന്നു, ഫിലഡല്ഫിയാ സിറ്റി വാട്ടര്‍ ഡിപ്പാട്ട്‌മെന്റിലെ സൂപ്പര്‍വൈസര്‍ സയന്റിസ്റ്റായിരുന്നു, വിവിധ സംഘടനാ സാരഥിയണ്.

ഫാ. ഫിലിപ് മോഡയില്‍ ഓര്‍മാ ഇന്റര്‍നാഷണല്‍ പ്രസിഡന്റ്, റോഷന്‍ ജനറല്‍ സെക്രട്ടറി
Fr. Philip Modayil
ഫാ. ഫിലിപ് മോഡയില്‍ ഓര്‍മാ ഇന്റര്‍നാഷണല്‍ പ്രസിഡന്റ്, റോഷന്‍ ജനറല്‍ സെക്രട്ടറി
Roshan PlamooTTil
ഫാ. ഫിലിപ് മോഡയില്‍ ഓര്‍മാ ഇന്റര്‍നാഷണല്‍ പ്രസിഡന്റ്, റോഷന്‍ ജനറല്‍ സെക്രട്ടറി
Philipose Cherian
ഫാ. ഫിലിപ് മോഡയില്‍ ഓര്‍മാ ഇന്റര്‍നാഷണല്‍ പ്രസിഡന്റ്, റോഷന്‍ ജനറല്‍ സെക്രട്ടറി
ORMA 2020 Office Charge
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക