മംഗളുരു: രാജ്യം കണ്ട ഏറ്റവും ഭീകരനായ കൊലപാതകികളിലൊരാളായ സയനൈഡ് മോഹന്‍ ജീവപര്യന്തം ശിക്ഷ. കാസര്‍ഗോഡ് സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചു കൊന്ന കേസിലാണ് ഇപ്പോള്‍ മംഗളുരു ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.
ഇതുവരെ 20 കൊലപാതകങ്ങള്‍, അഞ്ചു കേസുകളില്‍ വധശിക്ഷ, അതില്‍ രണ്ടെണ്ണം ഇളവു ചെയ്ത് ജീവപര്യന്തം തുടങ്ങിയവയാണ് നിലവില്‍ മോഹന്റെ പേരിലുള്ള കേസുകള്‍.
സ്ത്രീകളെ പ്രണയം നടിച്ച് വശത്താക്കുകയും ശേഷം ലൈംഗികമായി ഉപയോഗിച്ച ശേഷം മാരക വിഷമായ സയനൈഡ് നല്കി കൊല്ലുകയുമാണ് ഇയാളുടെ രീതി.
ഇതുവരെ 20 സ്ത്രീകളെയാണ് മോഹന്‍ ഇപ്രകാരം കൊന്നിട്ടുളളത്. കോടതി ഇപ്പോള്‍ 19-ാമത്തെ കേസിലാണ് വിധി പറഞ്ഞിരിക്കുന്നത്.