റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഡോ. രജിത്ത് കുമാറിനെ തേടി സിനിമാ അവസരം. ആലപ്പി അഷ്റഫിന്റെ കഥ-തിരക്കഥയില്‍ പെക്സന്‍ അംബ്രോസ് എന്ന യുവ സംവിധായകന് ഒരുക്കുന്ന പുതിയ ചിത്രത്തിലേക്കാണ് രജിത്തിന് ക്ഷണം. ആലപ്പി അഷ്റഫാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ടത്.
'ബിഗ് സ്ക്രി നിലേക്ക് ഫീല്‍ ഫ്ലൈയിങ് എന്റര്‍ടെന്‍മെന്റിന്റെ ബാനറില്‍ ആലപ്പി അഷറഫിന്റെ കഥാതിരക്കഥയില്‍ പെക്സന്‍ അംബ്രോസ് എന്ന യുവ സംവിധായകന് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ' ക്രേസി ടാസ്ക്' . കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ചിത്രീകരണം മെയ് അദ്യവാരം ആരംഭിക്കും.. പുതുമുഖങ്ങള്‍ക്ക് എറെ പ്രാധാന്യമുള്ള ഈ ചിത്രം. മെന്റല്‍ അസൈലത്തില്‍ നിന്നും ചാടി രക്ഷപ്പെടുന്ന മൂന്നു യുവതികളുടെ കഥയിലൂടെയാണ് കടന്നു പോകുന്നത്.
ചിത്രത്തിലെ വളരെ പ്രാധാന്യമുള്ള ഒരു സൈക്കാട്രിസ്റ്റിന്റെ ക്യാരക്ടര്‍ ഏഷ്യാനെറ്റിലെ ബിഗ് ബോസിലൂടെ ഏറെ ജനപ്രിയനായ ഡോക്ടര്‍ രജിത്കുമാറിന് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ് സംവിധായകന്. ഇതിലേക്കായ് അദ്ദേഹവുമായ് ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.