കുവൈത്ത് സിറ്റി: കുവൈത്തില്‍ 24 ഇന്ത്യക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 59 ആയി. 18 ഇന്ത്യക്കാരും ഒരു നേപ്പാള്‍ പൗരനും നിരീക്ഷണ ക്യാമ്ബില്‍ ഉള്ളവരാണ്.
രണ്ട് ഇന്ത്യക്കാര്‍ നാട്ടില്‍നിന്ന് വന്നവരാണ്. ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ മറ്റൊരു ഇന്ത്യക്കാരനും കോവിഡ് ബാധിച്ചു.
നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്ബര്‍ക്കത്തിലൂടെയാണ് ഒരു ഇന്ത്യക്കാരനും ഒരു ബംഗ്ലാദേശ് പൗരനും കോവിഡ് ബാധിതനായത്.
രണ്ട് ഇന്ത്യക്കാര്‍ക്കും ഒരു ബംഗ്ലാദേശ് പൗരനും രോഗം വന്നത് ഏതുവഴിയാണെന്ന് കണ്ടെത്താനായിട്ടില്ല. ബ്രിട്ടനില്‍നിന്ന് വന്ന ഒരു കുവൈത്തിക്ക് കൂടിയാണ് ബുധനാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്.
ബുധനാഴ്ച 28 പേര്‍ക്കാണ് കുവൈത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. ആകെ എണ്ണം 317 ആയി ഉയര്‍ന്നു. 80 പേര് രോഗമുക്തി നേടി