കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്നതിന്െ്റ പശ്ചാത്തിലത്തില്‍ രാജ്യം ഒന്നാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വെറൂതെ വീട്ടിലിരിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഫോണില്‍ നോക്കി പഴയ ഫേട്ടോകളൊക്കെ കണ്ട് രസിക്കലാണ് പരിപാടി. ഇക്കൂട്ടത്തില്‍ സിനിമാ താരങ്ങളുമുണ്ട്. സമയം ചിലവഴിക്കാന്‍ ഇതിലും നല്ക മാര്‍ഗം വേറെ ഇല്ലെന്നാണ് പലരുടെയും അഭിപ്രായം. #Throwback ക്വാറന്‍്റീന്‍ കാലത്തെ എല്ലാവരുടെയും മെയിന്‍.
നടി മഞ്ജു വാര്യരുമൊത്തുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന് ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാം. കാളിദാസിനോട് കാര്യമായെന്തോ പറയുകയാണ് ചിത്രത്തില്‍ മഞ്ജു. അത് വളരെ ക്ഷമയോടെ ഇരുന്ന കേള്‍ക്കുന്ന കാളിദാസാണ് ചിത്രത്തില്‍.
'ഇത് കണ്ടോ ഞാന്‍ എന്താണ് ഫോണ്‍ ഗാലറിയില്‍ നിന്നും ഇന്ന് കണ്ടുപിടിച്ചതെന്ന്' എന്ന അടിക്കുറിപ്പിനൊപ്പം മഞ്ജു വാര്യരെയും കാളിദാസ് ടാഗ് ചെയ്തിട്ടുണ്ട്. ഇതിന് 'മിസ്സ് യൂ പെരേര' എന്ന് മഞ്ജു മറുപടിയും കൊടുത്തിട്ടുണ്ട്. അതിന് കാളിദാസ് 'Mr. പെരേര' എന്ന് മറുപടി കമ്മന്റും കൊടുത്തിട്ടുണ്ട്.
കറുത്ത ഫ്രെയ്മുള്ള കണ്ണാടി വെച്ച് ചാരനിറത്തിലുള്ള സ്യൂട്ടും കോട്ടുമാണ് ഫോട്ടോയില്‍ കാളിദാസിന്റെ വേഷം. ഈ ലുക്കില്‍ കാണുമ്പോള്‍ മണി ഹീസ്റ്റ് എന്ന സീരിസിലെ പ്രൊഫസറിനെ പോലുണ്ട് എന്നാണ് ആരാധകരുടെ കമ്മന്റ്.