അബുദാബിന്മ കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധില്‍ ഉഴലുന്നവര്‍ക്ക് സര്‍ക്കാരിന്റെ സഹായം . ഭക്ഷണത്തിനും സ്കൂള്‍ ഫീസ് അടയ്ക്കാനും വാടക കൊടുക്കാനും ചികിത്സയ്ക്കും ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് അബുദാബി റിലീഫ് ഫണ്ട് സഹായം നല്‍കും. 'നല്ലതിനുവേണ്ടി ഒന്നിക്കാം' എന്ന പ്രമേയത്തില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സഹായം ലഭ്യമാക്കുക .
ഇ-ലേണിംഗ് സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് ടാബോ, ലാപ്ടോപ്പോ ആവശ്യമുള്ളവര്‍ക്കും ഇവരുമായി ബന്ധപ്പെടാവുന്നതാണ് .അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വിഭാഗത്തിന്റെ (അഡെക്) സഹകരണത്തോടെ അതോറിറ്റി ഓഫ് സോഷ്യല്‍ കോണ്ട്രിബ്യൂഷന്, മആന്‍ ആണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് . സഹായം ആവശ്യമുള്ളവര്‍ക്ക് ഏപ്രില്‍ 23നു മുന്‍പ് 800 3088 നമ്പറിലോ http://togetherwearegood.ae വെബ്സൈറ്റിലോ ബന്ധപ്പെടണം.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള