കാലിഫോർണിയ സാൻ ഹോസെ സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസ് അതിജീവനം ആഘോഷമാക്കുന്നു . പുറത്ത് മഹാമാരിസംഹാര താണ്ഡവ മാടുമ്പോൾ ഹൃദയത്തിൽ നന്മയുടെ , സ്നേഹ സമൃദ്ധിയുടെ വിഷുക്കണിയൊരു ക്കി കണ്ണിനു സാന്ത്വനമേകുന്നു ഈ കലാകാരികൾ . ബേ ഏരിയ യിൽ "ഷെൽട്ടർ ഇൻ പ്ലേസ്" കാലത്ത് വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങളുടെ ലോകം വർണ്ണ പ്രപഞ്ചമാക്കുകയാണ് സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസ് ഡയറക്ടർ റാണി സുനിൽ. സ്നേഹം നിറഞ്ഞ കണ്ണുകളിലാണ് കണിക്കൊന്ന പൂക്കുന്നത് , ഉള്ളിലെ ശ്രീകോവിലിലാണ് കണിയൊരുങ്ങേണ്ടത് . ഈ ദുരന്ത കാലത്ത് ഒരു നുള്ളു സാന്ത്വനവുമായി പ്രത്യാശയുടെ പ്രകാശവുമായി ഒരു വിഷുകൈനീട്ടം .ഒരു ദശാബ്ദത്തിലധികമായി ബേ ഏരിയയിൽ പ്രശംസനീയമായി പ്രവർത്തിക്കുന്ന ഡാൻസ് സ്കൂൾ ആണ് സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസ് .
സ്വന്തം വിദ്യാർത്ഥി കൾക്ക് , മാതാപിതാക്കളുടെ സഹായത്തോടെ ഓൺലൈൻ ക്ലാസ് കൾ നടത്തി ആർട്ട് ഡയറക്ടർ റാണി , വിഷു നന്മയുടെ പ്രത്യേക കൊറിയോഗ്രാഫ് ഒരുക്കി വീടുകളിൽ തന്നെ കണിയൊരുക്കുന്ന കാഴ്ച ആസ്വദിക്കുവാൻ താഴെ യുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല