സോഷ്യല്‍ മീഡിയ ഉള്ളതിനാല്‍ വല്യ ബോറടിയൊന്നുമില്ലെന്നാണ് താരങ്ങളുടെ പക്ഷം. ചിത്രങ്ങളും ലോക്ക്ഡൗണ്‍ കാലത്തെ മറ്റ് പരിപാടികളും ആരാധകരുമായി സോഷ്യല്‍ മീഡിയയിലുടെയാണ് അവര്‍ പങ്കുവയ്ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടി അനുശ്രീ. താരത്തിന്റെ ലോക്ക്ഡൗണിലെ ഫോട്ടോകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ അനുശ്രീയുടെ പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. രസകരമായ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. മുണ്ടുടുത്താണ് ചിത്രത്തില്‍ അനുശ്രീ എത്തുന്നത്.
കറുത്ത ഷര്‍ട്ടും കൂളിങ് ഗ്ലാസും മുണ്ടുമാണ് അനുശ്രീ ധരിച്ചിരിക്കുന്നത്. മുണ്ടുടിത്തിരിക്കുന്നതിന്റേയും മുണ്ട് മടക്കിക്കുത്തി നില്‍ക്കുന്നതിന്റേയും ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്. മാസ് ലുക്കാണെന്നാണ് ആരാധകര്‍ പറയുന്നത്. മുണ്ട് ചേട്ടനില്‍ നിന്നും അടിച്ചുമാറ്റിതാണെന്ന് അനുശ്രീ പറയുന്നത്. നാത്തൂന് തേച്ചുവച്ച മുണ്ടാണെന്നും താരം പോസ്റ്റില്‍ പറയുന്നു. എന്നാല്‍ ഷര്‍ട്ടും ഷൂവും സണ്‍ഗ്ലാസും തന്റേതാണെന്നും താരം പറയുന്നു. അമ്പലഗ്രൗണ്ടില് വച്ചാണ് ഫോട്ടോകള്‍ എടുത്തിരിക്കുന്നത്.