ഇര്ഫാന് ഖാന് വിട വാങ്ങിയ വാര്‍ത്ത ചലച്ചിത്രലോകം വളരെ ഞെട്ടലോടെയാണ് കേട്ടത്. നിരവധി പേര് അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് എത്തിയിരുന്നു. ഇര്ഫാന് ഖാന്റെ മരണം ഒരു വിങ്ങലാണ് എന്ന് സുഹൃത്ത് സന്ദീപ് സിംഗ് വിങ്ങലോടെയാണ് വ്യക്തമാക്കിയത്.
താങ്കളെ നഷ്ടപ്പെട്ടതിന്റെ ദു:ഖം എന്റെ ഹൃദയത്തില്‍ ഇത്രമേല്‍ വലിയ ഒരു വിങ്ങലാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഒരുപാട് പേര് എന്നെ ഗൗനിക്കാതിരുന്ന കാലത്തും ഇര്ഫാന് ഭായ് എന്റെ കൂടെ നിന്നു. നിങ്ങളെ പോലുള്ള മനുഷ്യര്‍ ഒരിക്കലും മരിക്കില്ല. സിനിമയോടുള്ള താങ്കളുടെ ഇഷ്ടവും ജീവിതത്തോടുള്ള കാഴ്ചപ്പാടും എന്നെ ഇനിയും മുന്നോട്ട് നയിക്കാന്‍ സഹായിക്കും. ഇര്ഫാന് ഭായ്ക്കൊപ്പം അവസാനമായി ഒന്നു കൂടി നടക്കാന്‍ അവസരം തന്ന ദൈവത്തിന് നന്ദി. താങ്കളെ അവസാനമായി ഒരു നോക്ക് കണ്ട് യാത്ര പറയാന്‍ എനിക്ക് സാധിച്ചു. താങ്കളുടെ ഒരുപാട് ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും അതിന് സാധിച്ചിട്ടില്ലല്ലോ. എന്നാലും താങ്കള്‍ നേരത്തെയാണ് പോയതെന്നും സന്ദീപ് പറയുന്നു.