യൂട്ടാ ഹൈവേയിലൂടേ കാറോടിച്ചു പോയ 5 വസുകാരനെ പോലീസ് പിടികൂടി. അംഗ വൈകല്യമുള്ള ആരോ ആണ് കാര്‍ ഓടിക്കുന്നതെന്നാണു പോലീസ് ആദ്യം കരുതിയത്. കാര്‍ നിര്‍ത്തിച്ച് പരിശോധിച്ചപ്പോള്‍ കൊച്ചു കുട്ടി.
കാലിഫോര്‍ണിയക്കുള്ള യാത്രയാണ്. വാഹനം വാങ്ങുക ലക്ഷ്യം. സാദാ കാറൊന്നുമല്ല സാക്ഷാല്‍ ലംബോര്‍ഗിനി.
പക്ഷെ പോലീസ് നോക്കുമ്പോള്‍ കക്ഷിയുടെ പക്കല്‍ മൂന്നു ഡോളറേയുള്ളു. ലംബോര്‍ഗിനി വാങ്ങി കൊടുക്കില്ലെന്നു പറഞ്ഞ അമ്മയോടു വഴക്കിട്ട് കാറുമായി ഇറങ്ങിയതാണ്. വീട്ടില്‍ നിന്ന് ഏതാനും മൈല്‍ കഴിഞ്ഞപ്പോള്‍ പോലീസ് പിടിച്ചു.എങ്ങനെ ഡ്രൈവിംഗ് പഠിച്ചു എന്നു വ്യകതമല്ല.
എന്തായാലും ഈ നിയമ ലംഘകനു ശിക്ഷ എന്താണെന്നു പോലീസ് വെളിപ്പെടുത്തിയില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല