പുതുപ്പാടി: ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് പുതുപ്പാടി കാക്കവയല്‍ സ്വദേശി മരിച്ചു. ലീഡ്സിനടുത്ത് പോണ്ടിഫ്രാഗിലെ നോട്ടിംങ്ലിയില് താമസിക്കുന്ന സ്റ്റാന്‍ലി സിറിയക് (49) ആണ് മരിച്ചത്.
കോഴിക്കോട് പുതുപ്പാടി കാക്കവയല്‍ ഇടശേരിപ്പറമ്പില് കുടുംബാംഗമാണ്.
16 വര്‍ഷമായി ബ്രിട്ടനില്‍ താമസിക്കുന്ന സ്റ്റാന്‍ലി, കോവിഡ് ബാധിച്ച് ഒരാഴ്ചയിലേറെയായി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു.
ഭാര്യ: മിനി.
മക്കള്‍: ആല്ബിന്, അഞ്ജലി.
സംസ്കാരം പിന്നീട് ബ്രിട്ടനില്‍ നടത്തും.
കോവിഡ് ബാധിച്ച് ബ്രിട്ടനില്‍ മരിക്കുന്ന പതിനാലാമത്തെ മലയാളിയാണ് സ്റ്റാന്‍ലി.