അമ്പലപ്പുഴ ∙ തോട്ടപ്പള്ളിയിൽ കരിമണൽ ഖനന വിരുദ്ധ സമരം നടക്കുന്ന പന്തലിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം 20 പേർക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു...
ലോക്ഡൗണ്‍ നിയമം ലംഘിച്ചതിനു പുറമേ സാമൂഹിക അകലം പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണു കേസെടുത്തതെന്ന് സിഐ ടി. മനോജ് അറിയിച്ചു.
കരിമണല്‍ ശേഖരിക്കുന്ന പൊഴിമുഖം സന്ദര്‍ശിക്കാന്‍ പ്രതിപക്ഷേനേതാവ് പോയ അവസരത്തിലും നേതാക്കളും പ്രദേശവാസികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.