കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാവൂര്‍ സ്വദേശിനി സുലേഖ (56) ആണ് മരിച്ചത്. ഹൃദ്രോഗിയായിരുന്ന സുലേഖ ഈ മാസം 25 നാണ് ഗള്‍ഫില്‍ നിന്നെത്തിയത്. തുടര്‍ന്ന് രണ്ടു ദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിഞ്ഞു. പിന്നീട് ഇവര്‍ വീട്ടിലേയ്ക്കു പോയി. സുലേഖയുടെ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി.