ജെസീക്ക ലാൽ വധക്കേസിൽ മനു ശർമയെ ജയിൽ മോചിതനാക്കി. ജീവപര്യന്തം ശിക്ഷ വെട്ടിക്കുറച്ച് മനു ശർമയെ മോചിപ്പിക്കാനുള്ള ഉത്തരവ് ഡൽഹി ലഫ്റ്റനൻറ് ഗവർണർ അനിൽ ബൈജാൻറെ ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് നടപടി.
1999-ലാണ് കോൺഗ്രസിൻറെ മുൻ രാജ്യസഭ എം.പിയായ വിനോദ് ശർമയുടെ മകൻ മനു ശർമ ജെസീക്ക ലാൽ എന്ന മോഡിനെ ന്യൂഡൽഹിയിലെ ഒരു ബാറിൽ വെച്ചു വെടിവെച്ച് കൊന്നത്.
വിചാരണക്കോടതി വെറുതെ വിട്ടെങ്കിലും 2006-ൽ ഡൽഹി സർക്കാർ മനു ശർമയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പതിനാല് വർഷം തടവിൽ കഴിഞ്ഞ മനുശർമയെ മോചിപ്പിക്കുന്നതിൽ ജസീക്കയുടെ സഹോദരി എതിർപ്പറിയിച്ചില്ലെന്നാണ് വിവരം.