ജമ്മുവില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍, മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തി
Published on 03 June, 2020
പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമ ജില്ലയിലെ കന്‍ഗനിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഏറ്റുമുട്ടലിനെ തുടര്‍ന്ന് പ്രദേശത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം താല്കാലികമായി നിര്‍ത്തി. പ്രദേശത്ത് സേനയുടെ തിരച്ചില്‍ തുടരുകയാണ്.
തിങ്കളാഴ്ച പാകിസ്താനില്‍ നിന്ന് സായുധ പരിശീലനം ലഭിച്ച മൂന്നു ഭീകരരെ സേന വധിച്ചിരുന്നു. രജൗറി ജില്ലയിലെ നൗഷാര സെക്ടറിലെ നിയന്ത്രണരേഖയിലാണ് സംഭവം. ചൊവ്വാഴ്ച ജമ്മു കശ്മീരിലെ ത്രാലില്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല