Image

പെണ്‍വിരോധം: 50 വര്‍ഷത്തിനിടെ .14.26 കോടി സ്ത്രീകള്‍

Published on 30 June, 2020
പെണ്‍വിരോധം:  50 വര്‍ഷത്തിനിടെ .14.26 കോടി സ്ത്രീകള്‍
ന്യൂയോര്‍ക്ക് : കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ലോകത്തുനിന്ന് അപ്രത്യക്ഷരായതു 14.26 കോടി സ്ത്രീകളെന്നും ഇവരില്‍ 4.58 കോടിയും ഇന്ത്യയിലെന്നും ഐക്യരാഷ്ട്ര സംഘടനയുടെ ലോകജനസംഖ്യ സ്ഥിതി റിപ്പോര്‍ട്ട്. 7.23 ലക്ഷം സ്ത്രീകളാണു ചൈനയില്‍ ‘ഇല്ലാതായത്’.

50 വര്‍ഷത്തിനിടെ ഇത്തരം സംഭവങ്ങളുടെ എണ്ണം ഇരട്ടിയിലേറെയായെന്നും യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 1970ല്‍ 6.1 കോടിയായിരുന്നെങ്കില്‍ 2020 ആയപ്പോഴേക്ക് 14.26 കോടിയായി.

2013–17ല്‍ ഇന്ത്യയില്‍ ഓരോ വര്‍ഷവും 4.6 ലക്ഷം പെണ്‍കുഞ്ഞുങ്ങള്‍ വീതം ഇല്ലാതാക്കപ്പെട്ടു. ജനിക്കുന്നതിനു മുമ്പുള്ള ലിംഗനിര്‍ണയമാണു ഭൂരിപക്ഷം സംഭവങ്ങള്‍ക്കും പിന്നിലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആണ്‍–പെണ്‍ അനുപാതത്തിലെ അന്തരം മൂലം, 2050 ആകുമ്പോഴേക്കും വധുക്കളെ കിട്ടാനില്ലാത്ത അവസ്ഥ രൂക്ഷമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 50 വയസ്സായിട്ടും അവിവാഹിതരായി തുടരുന്ന പുരുഷന്മാരുടെ അനുപാതം 10 ശതമാനമായി വര്‍ധിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക