തിരുപ്പതി: ശനിയാഴ്ച തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നപ്പോള്‍ ലഭിച്ചത് 20 സ്വര്‍ണ ബിസ്ക്കറ്റുകള്‍. ഇതിന് രണ്ട് കിലോ തൂക്കമുണ്ട്. ശനിയാഴ്ച ഭണ്ഡാരത്തില് എത്തിയ പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെയാണ് അജ്ഞാത ഭക്തന് നിക്ഷേപിച്ച സ്വര്‍ണ ബിസ്ക്കറ്റുകള്‍ ലഭിച്ചതെന്ന് എക്സി. ഓഫിസര്‍ അനില്‍കുമാര്‍ സിംഗാള്‍ പറഞ്ഞു.
ലോക്ഡൗണിന് അടച്ച ക്ഷേത്രം ജൂണ്‍ 11ന് തുറന്ന ശേഷം ഒരുമാസം കാണിക്കയായി ലഭിച്ചത് 16.7 കോടി രൂപയാണ്. രണ്ടര ലക്ഷം ഭക്തരാണ് ഇക്കാലയളവില്‍ ക്ഷേത്രം സന്ദര്‍ശിച്ചത്.
അതേസമയം, ഇതുവരെ 3,569 ക്ഷേത്രം ജീവനക്കാരെ പരിശോധിച്ചതില്‍ 91പേര്‍ക്ക് കോവിഡ് പോസിറ്റിവായി.