കൻസസ് ∙ ജൂലൈ 10 വെള്ളിയാഴ്ച കാണാതായ മൂന്നു വയസ്സുകാരി ഒലിവിയായുടെ മൃതദേഹം വൈകിട്ട് കൻസസ് സ്റ്റിലി സ്റ്റിലി 3400 ബ്ലോക്കിൽ നിന്നും കണ്ടെത്തിയതിനെ തുടർന്ന് പിതാവ് ഹൊവാർഡ് ജെൻസൻ(29) ജെൻസന്റെ കാമുകി ജാക്വിലിൻ (33) എന്നിവരെ അറസ്റ്റ് ചെയ്തതായി കൻസസ് പൊലീസ് അറിയിച്ചു.വെള്ളിയാഴ്ച രാവിലെ 8 മണിക്ക് കുട്ടിയുടെ പിതാവ് ജെൻസൻ മകളെ കാണാനില്ലെന്നു പൊലീസിൽ പരാതി നൽകി. ഉടനെ പൊലീസ് ആംബർ അലർട്ട് പ്രഖ്യാപിച്ചു കുട്ടിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചു. അധികം താമസിയാതെ വൈകിട്ട് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ ഉറക്കം ഉണർപ്പോൾ കുട്ടിയെ കാണാനില്ലെന്നായിരുന്നു പിതാവിന്റെ പരാതി. കുട്ടിയെ അകാരണമായി പീഡിപ്പിച്ചുവെന്ന കേസ്സിൽ പിതാവിനെ വെള്ളിയാഴ്ച തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ചയാണ് കാമുകി ജാക്വിലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. രണ്ടു പേർക്കെതിരെ ഫസ്റ്റ് ഡിഗ്രി മർഡറിനും ചൈൽഡ് അമ്യൂസിനും കേസ്സെടുത്തു. കൂടുതൽ അന്വേഷണം തുടരുമെന്നും കൻസസ് പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.