തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ വ്യാജരേഖ നിര്‍മ്മിച്ചെന്ന് എന്‍ഐഎ. യുഎഇയുടെ എംബ്ലം പോലും ഇവര്‍ വ്യാജമായി നിര്‍മിച്ചു എന്നാണ് വെളിപ്പെടുത്തല്‍. എന്‍ഐഎ കോടതിയിലാണ് എന്‍ഐഎയുടെ പ്രത്യേക അന്വേഷണ സംഘം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
യുഎഇയുടെ എംബ്ലവും സ്റ്റാമ്ബും സംഘം വ്യാജമായി നിര്‍മിച്ചു എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇത്തരത്തില്‍ വ്യാജമായി നിര്‍മിച്ച എംബ്ലം പതിച്ച ഡിപ്ലോമാറ്റിക് ബാഗുകളിലാണ് സ്വര്‍ണം കടത്തിയിരുന്നത്.