ജയ്പൂര്‍: രാജസ്ഥാനില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച സച്ചിന് പൈലറ്റിനെ പുറത്താക്കിയതിന് പിന്നാലെ കടുത്ത നടപടിയുമായി കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മുകേഷ് ഭാസ്കറിനെ കോണ്‍ഗ്രസ് നീക്കി.
എം.എല്‍.എ. കൂടിയായ മുകേഷ് ഭാസ്കര്‍ സച്ചിന് പൈലറ്റിന്റെ അനുഭാവിയാണ്. ഗെഹലോത്തിനെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. പകരം മറ്റൊരു എം.എല്‍.എ. ഗണേഷ് ഘോഗ്രയെ ആണ് യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തിട്ടുള്ളത്.
നേരത്തെ ഉപമുഖ്യമന്ത്രി, രാജസ്ഥാന് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്നീ പദവികളില്‍നിന്നും സച്ചിന് പൈലറ്റിനെ പുറത്താക്കിയിരുന്നു. പൈലറ്റിനൊപ്പം സര്‍ക്കാരില്‍നിന്നും വിട്ടുനിന്ന മന്ത്രിമാരെയും ഗെലോട്ട് അയോഗ്യരാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സചിന് പൈലറ്റും തമ്മിലുള്ള പോരിനെ തുടര്‍ന്ന് രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരുന്നു. ഇതിനിടെ രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നിരവധി തവണ സചിന് പൈലറ്റുമായി ഫോണില്‍ സംസാരിച്ചെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. തുടര്‍ന്നാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്നും പൈലറ്റിനെ നീക്കിയത്.