ജോണി ആന്റണിക്ക് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് ഗിഫ്റ്റ് സമ്മാനിച്ച് സുരേഷ് ഗോപി. പിറന്നാള്‍ ദിനത്തില്‍ സുരേഷ് ഗോപി ജോണി ആന്റണിയുടെ വീട്ടിലേക്ക് ബെര്‍ത്ത് ഡേ കേക്ക് അയച്ചു കൊടുക്കുകയായിരുന്നു. `ലവ് യു ഡോക്ടര്‍ ജോണി' എന്നായിരുന്നു സുരേഷ് ഗോപി കേക്കില്‍ കുറിച്ചത്.
`ഇന്നലെ തിരുവനന്തപുരത്ത് വച്ച് കണ്ടിരുന്നു. എന്റെ പിറന്നാളാണെന്ന് പറഞ്ഞിരുന്നു. ഉടന്‍ തന്നെ എനിക്കായി ഒ രു പിറന്നാള്‍ കേക്ക് സര്‍പ്രൈസ് ഗിഫ്റ്റായി സുരേഷേട്ടന് അയച്ചു തരികയായിരുന്നു. നന്ദി സുരേഷേട്ടാ, ഈ പോസ്റ്റിനും ഒരുപാട് സ്നേഹത്തിനും.' ജോണി ആന്റണി കുറിച്ചു.
നേരത്തേ രസകരമായ വീഡിയോ സന്ദേശം അയച്ചു കൊണ്ടായിരുന്നു ജോണി ആന്റണിക്ക് സുരേഷ് ഗോപി സമൂഹമാധ്യമത്തിലൂടെ പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. തനിക്കു നേരെ വരുന്ന ബോള്‍ സിക്സര്‍ അടിച്ചു പറത്തി 49 നോട്ടൗട്ടില്‍ നില്ക്കുന്ന ജോണി ആന്റിണിയെ വീഡിയോയില്‍ കാണാം.
അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ സുരേഷ്ഗോപിയും ജോണി ആന്റണിയും ചേര്‍ന്നുള്ള രംഗങ്ങള്‍ ഏറെ രസകരവും പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചെയ്തിരുന്നു.