Image

കോസ്റ്റ റിക്കയുടെ പ്രസിഡന്‍റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

Published on 01 June, 2012
കോസ്റ്റ റിക്കയുടെ പ്രസിഡന്‍റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു
വത്തിക്കാന്‍ : മധ്യ അമേരിക്കന്‍ രാജ്യമായ കോസ്റ്റ റിക്കയുടെ പ്രസിഡന്‍റ് ലൗറ ചിന്‍ചില മിരാദ വത്തിക്കാനിലെത്തി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. 28ാം തിയതി തിങ്കളാഴ്ച രാവിലെ പ്രസിഡന്‍റും മാര്‍പാപ്പയും കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ, വിദേശബന്ധ കാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമെനിക്ക് മെംമ്പേര്‍ത്തി എന്നിവരുമായും പ്രസിഡന്‍റ് മിരാദ കൂടിക്കാഴ്ച്ച നടത്തിയെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.

കോസ്റ്റ റിക്കയും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള സൗഹൃദബന്ധത്തെക്കുറിച്ച് മാര്‍പാപ്പയും പ്രസിഡന്‍റ് മിരാദയും സംസാരിച്ചു. കോസ്റ്ററിക്കയിലെ സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ചും സമകാലിക ജീവിത സാഹചര്യങ്ങളില്‍ കത്തോലിക്കാ സഭ നല്‍കുന്ന സംഭാവനകളെക്കുറിച്ചും - പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിലും ഉപവി പ്രവര്‍ത്തന രംഗത്തും സഭയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്- ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു.
മനുഷ്യാന്തസ്സിനോടുള്ള ആദരവിനെക്കുറിച്ചും ഗര്‍ഭധാരണം മുതല്‍ മനുഷ്യജീവന്‍ സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ഇരുവരും സംസാരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക