വരലക്ഷ്മി ശരത്കുമാര് കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഡാനി'. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
സന്താനമൂര്‍ത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന 'ഡാനി'യില്‍ ഒരു പൊലീസ് ഇന്‍സ്പെക്ടറായിട്ടാണ് വരലക്ഷ്മി എത്തുന്നത്. ചിത്രത്തില്‍ ഒരു ലാബ്രഡോര്‍ നായയും വരലക്ഷ്മിക്കൊപ്പമുണ്ട്.
പൊലീസ്നായയും ഇന്‍സ്പെക്ടറും തമ്മിലുള്ള ആത്മബന്ധവും തുടര്‍കൊലപാതകങ്ങള്‍ തെളിയിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ.
ചിത്രം ഓഗസ്റ്റ് ഒന്നിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തു. കൊറോണ കാരണം ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുകയായിരുന്നു.