ധനുഷിന്റെ നായികാ വേഷം ചെയ്തു കൊണ്ടു നടി രജീഷ തമിഴിൽ അരങ്ങേറുകയാണ്. ഇപ്പോഴിതാ ലഭിക്കുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം ധനുഷിന് ശേഷം തമിഴിൽ വിജയ് സേതുപതിയുടെ നായികയാവാനുള്ള തയ്യാറെടുപ്പിലാണ് രജീഷ.
ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന ഈ ചിത്രത്തിൽ മുത്തയ്യ മുരളീധരൻ ആയാണ് വിജയ് സേതുപതി വേഷമിടു ന്നത്. ശ്രീപതി രംഗസാമി സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര് 800 എന്നാണ്.
ഫോണിലൂടെയാണ് സംവിധായകൻ തിരക്കഥ രജിഷയോട് പറഞ്ഞുവെന്നും കേട്ടയുടനെ ചിത്രത്തിന്റെ ഭാഗമാവാൻ ഈ നടി സമ്മതിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു.
റാണ ദഗ്ഗുബതിയുടെ സുരേഷ് പ്രൊഡക്ഷൻസ്, ദാർ മോഷൻ പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
രജീഷ നായികയായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ ലവ്, എല്ലാം ശരിയാകും എന്നിവയാണ്.