ബെലറൂസില്‍ പ്രക്ഷോഭം: പ്രതിപക്ഷ സ്ഥാനാര്‍ഥി ലിത്വാനിയയില്‍ അഭയം തേടി
Published on 12 August, 2020
മിന്‍സ്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയം അംഗീകരിക്കാത്ത മുഖ്യ പ്രതിപക്ഷ സ്ഥാനാര്‍ഥി സ്വെറ്റ്ലാന സിക്കനൗസ്ക്യ അയല്‍രാജ്യമായ ലിത്വാനിയയില്‍ അഭയം തേടി. ലിത്വാനിയ വിദേശ മന്ത്രി ലിനസ് ലിന്കെവിഷ്യസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതിനിടെ പ്രതിപക്ഷ പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് അടിച്ചമര്‍ത്തല്‍ രാജ്യത്ത് തുടരുകയാണ്.
രാജ്യത്തെ ഭരണവ്യവസ്ഥക്ക് മേല്‍ നിയന്ത്രണമുള്ള പ്രസിഡന്റ് അലക്സാണ്ടര്‍ ലുകഷങ്കോ ആറാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് അംഗീകരിക്കില്ലെന്ന് സ്വെറ്റ്ലാന നേരത്തേ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത് മുതല്‍ രാജ്യത്ത് അരങ്ങേറുന്ന പ്രതിപക്ഷ പ്രക്ഷോഭത്തിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ പ്രക്ഷോഭകന് മരിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല