കോപ്പന്‍ഹേഗന്‍: പൊതു ഗതാഗത സംവിധാനങ്ങളില്‍ ഫെയ്സ് മാസ്ക് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവ് എതിര്‍പ്പുകള്‍ കൂടാതെ ഡെന്മാര്ക്കുകാര് ഏറ്റെടുത്തതായി സര്‍ക്കാരിന്റെ കണക്കുകളില്‍ വ്യക്തമാകുന്നു.
ശനിയാഴ്ചത്തെ കണക്കനുസരിച്ച് മാസ്ക് ധരിക്കാത്തതിന് ഒരാള്‍ക്കു പോലും പിഴ ചുമത്തിയിട്ടില്ല. മറവിയോ മറ്റെന്തെങ്കിലും കാരണത്താലോ മാസ്ക് മറന്നവര്‍ക്ക് ബോധവത്കരണം നല്കി. തലസ്ഥാനത്തെ ബസുകളിലും ട്രെയ്നുകളിലും നേരിട്ട് യാത്ര ചെയ്താണ് രാജ്യത്തെ ഗതാഗത മന്ത്രി ബെന്നി എംഗല്‍ബെര്‍ട്ട് ഇതുസംബന്ധിച്ച വിലയിരുത്തല്‍ നടത്തിയത്.
ട്രെയ്നുകള്‍, ബസുകള്‍, ഭൂഗര്‍ഭ ട്രെയ്നുകള്‍, ടാക്സികള്‍ എന്നിവയിലെല്ലാം മാസ്ക് ഉപയോഗം നിര്‍ബന്ധമാക്കിയിട്ടുണ്ട്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍