മലയാള സിനിമയില്‍ ഫിറ്റ്നസ്സില്‍ ഏറെ ശ്രദ്ധിക്കുന്ന താരങ്ങളില്‍ രണ്ടുപേരാണ് പൃഥ്വിരാജും ടൊവിനോ തോമസും. ലോക്ക്ഡൗണ്‍ കാലത്തും മുടക്കമില്ലാതെ വ്യായാമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് രണ്ടുപേരും. പൃഥ്വിരാജ് പങ്കുവച്ച വര്‍ക്ക് ഔട്ട് ഫോട്ടോയും അതിന് ടൊവിനോ നല്കിയ കമന്റുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
മണ്‍ഡേ മോട്ടിവേഷന്‍' എന്ന ഹാഷ് ടാഗോടെ പൃഥ്വി പങ്കുവച്ച ചിത്രത്തിന് 'അമ്പോ.. പൊളി' എന്നാണ് ടൊവിനോ കമന്റ് നല്‍കിയത്. 'വരൂ, നമുക്ക് ഒരുമിച്ച് ജിമ്മാം, അപ്പനെയും കൂട്ടിക്കോ' എന്നാണ് ടൊവിനോയ്ക്ക് പൃഥ്വി നല്കിയ മറുപടി. 'ഉറപ്പായിട്ടും, ഞാനും അപ്പനും റെഡി' എന്ന് ടൊവിനോയും മറുപടി കൊടുത്തിട്ടുണ്ട്.