പൊതുപാര്‍ക്കില്‍ സ്പോര്‍ട്ട്സ് ബ്രാ ധരിച്ച് വര്‍ക്കൗട്ട്; കന്നഡ നടി സംയുക്ത ഹെഗ്ഡെയ്ക്കും സുഹൃത്തുക്കള്‍ക്കും നേരെ ആള്‍ക്കൂട്ട ആക്രമണം
Published on 07 September, 2020
കന്നഡ നടി സംയുക്ത ഹെഗ്ഡെയ്ക്കും സുഹൃത്തുക്കള്‍ക്കും നേരെ ആള്‍ക്കൂട്ട ആക്രമണം. ബംഗളുരുവിലെ ഒരു പാര്‍ക്കില്‍ വച്ചാണ് സംഭവം. നടിയും സുഹൃത്തുക്കളും അല്പ വസ്ത്രധാരികളായി നിന്നു കൊണ്ട് പൊതു സ്ഥലത്ത് വര്‍ക്കൗട്ട് നടത്തി എന്നതാണ് ആരോപണം.
കന്നഡ സിനിമാ മേഖലയില്‍ നടിമാര്‍ ലഹിമരുന്ന്കേസില് അറസ്റ്റിലാകുന്ന പശ്ചാത്തലത്തിലാണ് സംയുക്തയുടെ നേരെ ആളുകളില്‍ നിന്നും ആക്രമണം ഉണ്ടായത്. സംയുക്തയും ലഹരിമരുന്ന് മാഫിയയുടെ അംഗത്തിലുണ്ടെന്ന് ആരോപിച്ചു കൊണ്ട് ആളുകള്‍ പ്രതിഷേധവും നടത്തി.
സ്പോര്‍ട്ട്സ് ബ്രാ ധരിച്ച് വര്‍ക്കൗട്ട് ചെയ്തതാണ് ആളുകളെ പ്രകോപിപ്പിച്ചത്. പോലീസ് എത്തിയതോടെ പ്രതിഷേധവും ശക്തമായി.
ഈ സംഭവം മുഴുവന്‍ നടി തന്റെ മൊബൈലിലും ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു തന്റെ വസ്ത്രമാണ് ഇവരെ പ്രകോപിപ്പിച്ചതെങ്കില്‍ നിങ്ങളും കാണൂ എന്നു പറഞ്ഞ് നടി ലൈവ് വീഡയോയില്‍ തന്റെ വസ്ത്രമൂരി പ്രതികരിച്ചു.
സംയുക്ത പറയുന്നത് ഇങ്ങനെ. `` ഞാനും എന്റെ സുഹൃത്തുക്കളും കൂടി ബംഗലുരു അഗര ലേക്ക് പാര്‍ക്കില്‍ വര്‍ക്കൗട് ചെയ്യുകയായിരുന്നു. പെട്ടെനനാണ് പ്രായമായൊരു സ്ത്രീ ഞങ്ങളുടെ അടുത്തു വന്ന് പ്രശ്നം തുടങ്ങിയത്.കാബറേ ഡാന്‍സ് കളിക്കുകയാണോ എന്നാണ് അവര്‍ ചോദിച്ചത്.
ഞാന്‍ സ്പോര്‍ട്ട്സ് ബ്രാ ധരിച്ചു കൊണ്ടായിരുന്നു വര്‍ക്കൗട് ചെയ്തത്. ഇങ്ങനെയുള്ള വസ്ത്രം ധരിച്ചുകൊണ്ടു വന്ന് എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കരഞ്ഞു കൊണ്ടു വന്നാല്‍ പോലും ആരും സഹായിക്കില്ലെന്ന് അവര്‍ എന്നോട് പറഞ്ഞു.
ഇത് ശ്രദ്ധിക്കാന്‍ തുടങ്ങിയ കുറച്ചാളുകള്‍ ഞങ്ങള്‍ക്കെതിരേ തിരിഞ്ഞു. അവര്‍ പിന്നീട് അസഭ്യം പറയാന്‍ തുടങ്ങി. ഞാനും ഡ്രഗ് മാഫിയയില്‍ ഉള്‍പ്പെട്ട ആളാണെന്ന് അവര്‍ പറഞ്ഞു. പിന്നീട് അവര്‍ പാര്‍ക്ക് ലോക്ക് ചെയ്തു. അതിനു ശേഷം പോലീസെത്തി ഞങ്ങളെ പോലിസ് സ്റ്റേഷനിലേക് കൊണ്ടു പോയി. അവിടെ വച്ചും ആ സ്ത്രീ ഞങ്ങള്‍ക്കെതിരേ അലറി വിളിക്കുകയായിരുന്നു. അവിടെയുള്ള ഒരു പോലീസുകാരനാണ് ഞങ്ങളെ അവിടെ നിന്നും രക്ഷിച്ചു തിരിച്ചയച്ചത്. ''
`` സത്യത്തില്‍ ഇതെല്ലാം നടന്നത് പട്ടാപ്പകല്‍ ആണെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം. അതും പൊതു പാര്‍ക്കില്‍. സ്പോര്‍ട്ട്സ് വസ്ത്രം ധരിച്ചു കൊണ്ട് വര്‍ക്കൗട്ട് ചെയ്ത എന്നെ ഒരു സ്ത്രീയാണ് അപമാനിച്ചത്. ഞങ്ങള്‍ എന്തു തെറ്റാണ് ചെയ്തത്. ഇത്തരം സദാചാരം ചോദ്യം ചെയ്യപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. '' നടി പ്രതികരിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല