നായകനായും, സഹനടനായും, സിനിമ നിര്‍മിച്ചും മലയാള സിനിമയില്‍ തന്റേതായ അടയാളം ഉണ്ടാക്കിയ നടന് അജു വര്‍ഗീസ് തിരക്കഥയിലും കൈവച്ചിരിക്കുകയാണ് . അജു വര്‍ഗീസ് നായകനായി അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “സാജന് ബേക്കറി സിന്‍സ് 1962”. ചിത്രത്തിലെ പോസ്റ്റര്‍ പുറത്തിറങ്ങി .
അരുണ്‍ ചന്തുവുമായി ചേര്‍ന്നാണ് അജു തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ ചന്തുവാണ്.സായാഹ്ന വാര്‍ത്തകള്‍ എന്ന ചിത്രത്തിന് ശേഷം അരുണ്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.
ഫണ്‍ന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്.
എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ അനീഷ് മോഹന്‍ സഹനിര്‍മാണം ചെയുന്ന ചിത്രത്തില്‍ അജു വര്‍ഗീസിന് പുറമെ ലെന, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്, ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.