-->

fomaa

ഒരു സമരകാല ഓർമ; ജോണ് സി. വർഗീസ് (സലിം) ഫോമാ അഡ്വൈസറി കൗൺസിൽ ചെയർ സ്ഥാനാർത്ഥി

Published

on

ജോണ്‍ സി. വര്‍ഗീസ് (സലിം) ഫോമ ജനറല്‍ സെക്രട്ടറി ആയിരിക്കുമ്പോഴാണു ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നും അതിനു 175 ഡോളര്‍ ഫീ കൊടുക്കണമെന്നുമുള്ള നിയമം വരുന്നത്. അന്ന് പൊളിറ്റിക്കല്‍ ഫോറം ചെയര്‍ ആയിരുന്ന തോമസ് ടി. ഉമ്മന്‍ കോണ്‍സുലേറ്റിനു മുന്‍പില്‍ സമരം എന്നു പ്രഖ്യാപിച്ചു. ഫോമായും മറ്റു സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു.

എന്നാല്‍ സമയമായപ്പോള്‍ ഫോമാ ഒഴിച്ചുള്ള സംഘടനകളെല്ലാം പിന്മാറി. ഇന്ത്യക്കെതിരെ സമരം ചെയ്യുന്നത് പലര്‍ക്കും പേടി.

സഹോദരന്‍ പെട്ടെന്നു മരിച്ചുവെങ്കിലും വിഷാദത്തോടേ എത്തിയ തോമസ് ടി. ഉമ്മനുംസലിമും നേത്രുത്വം നല്കിയ ആ പ്രക്ഷോഭം കയ്യോടെ വിജയിച്ചു. അതു വരെയുള്ള പസ്‌പോര്‍ട്ട് സറണ്ടര്‍ ഫീസ് 20 ഡോളറക്കി കുറച്ചു..
അന്ന് ഇന്ത്യാ എബ്രോഡ് പ്രസിദ്ധീകരിച്ച കവര്‍ ചിത്രമാണു മുകളില്‍.

അവശ്യ സമയത്ത് പ്രവാസിക്കു വേണ്ടി രംഗത്തിറങ്ങാന്‍ മടി കാട്ടാത്ത സലിം ഫോമയുടെ തുടക്കക്കാരിലൊരാളാണ്. ഹൂസ്റ്റണില്‍ കണ്വന്‍ഷന്‍ നടത്തിയ ശശിധരന്‍ നായര്‍-അനിയന്‍ ജോര്‍ജ് ടീമിനു ശേഷം ജോണ്‍ ടൈറ്റസ്-സലിം- ജോസഫ് ഔസോ  ടീമാണു ഫോമായെ കരുത്തുറ്റ സംഘടനായി വളര്‍ത്തിയത്.


ഫോമാ ഭരണ ഘടനക്കു രൂപം നല്കിയവരില്‍ ഒരാള്‍ കൂടിയായ സലിം ഇത്തവണ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍ ആയി മല്‍സരിക്കുന്നു.

ഫോമായിലെമൂന്നു കൗണ്‍സിലുകള്‍ക്കും (ജുഡീഷ്യല്‍, കമ്പ്‌ലയന്‍സ്) പ്രത്യേക ഉത്തരവാദിത്തങ്ങളുണ്ട്. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ അഡൈ്വസറി കൗണ്‍സിലിനു പ്രത്യേക പ്രാധാന്യമുണ്ട്.

ഭരണഘടനാപരമായി ഒരു തിങ്ക് ടാങ്ക് ആണു അഡൈ്വസറി കൗണ്‍സില്‍-സലിം ചൂണ്ടിക്കാട്ടി. സംഘടനക്കു ദിശാബോധം നല്‍കുക, നിര്‍ദേശങ്ങള്‍ നല്‍കുക, സഹായവും ഉപദേശവും നല്‍കുക എന്നിവ ചുമതലയില്‍ പെടുന്നു. എകിസിക്യൂട്ടിവ് കമ്മിറ്റിക്ക് വേണമെങ്കില്‍പ്രത്യേക ചുമതലകള്‍ കൗണ്‍സിലിനെ ഏല്പിക്കാം.

അംഗ സംഘടനകളുടെ പ്രസിഡന്റുമാരും മുന്‍ പ്രസിഡന്റുമാരുമാണ് കൗണ്‍സില്‍ അംഗങ്ങള്‍. അവര്‍ ചെയര്‍, വൈസ് ചെയര്‍, സെക്രട്ടറി, ജോ. സെക്രട്ടറി എന്നിവരെ തെരെഞ്ഞെടുക്കുന്നു. വരഷത്തില്‍ രണ്ടു തവണ കൗണ്‍സില്‍ ചേരണമെന്നാണു നിയമം.

സംഘടനയില്‍ തഴക്കവും പഴക്കവും നേതു രംഗത്തു പ്രവര്‍ത്തിച്ച പരിചയവുമുള്ളവരാണു കൗണ്‍സില്‍ ചെയര്‍ ആകേണ്ടത്. അതിനാല്‍ സലിമിനേക്കാള്‍ അരഹര്‍ ഉണ്ടൊ എന്നു സംശയം.

ഭാരവാഹികള്‍ ആരായാലും അവരുമൊത്ത് സംഘടയുടെ നന്മക്കായി പ്രവര്‍ത്തിക്കുമെന്ന് സലിം ഉറപ്പു പറയുന്നു.

യഥാര്‍ത്ഥ നേതാവ് ഒരു സേവകനായിരിക്കും... ഭൃത്യനായിരിക്കും...'' അമേരിക്കന്‍ മലയാളി സമൂഹത്തില്‍ മുപ്പതു വര്‍ഷത്തിലേറെ പ്രകാശമാനമായ പ്രവര്‍ത്തന പാരമ്പര്യമുള്ള, സലീം എന്ന ഓമനപ്പേരിലറിയപ്പെടുന്ന ജോണ്‍ സി വര്‍ഗീസിനെ സംബന്ധിച്ചിടത്തോളം ഈ നിരീക്ഷണം അന്വര്‍ത്ഥമാണ്. 1987ല്‍ ന്യൂയോര്‍ക്കിലെത്തി, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനിലൂടെ കര്‍മ ഭൂമിയിലെ ജനസേവന സപര്യക്ക് ഹരിശ്രീ കുറിച്ച ഇദ്ദേഹം ഇത്രയും കാലം കൊണ്ട് വിവിധ പദവികള്‍ അലങ്കരിച്ച്, തന്റെ സംഘടനാ ശക്തി തെളിയിച്ച് ഏവരുടെയും ആദരവിനും സ്നേഹത്തിനും പാത്രീഭൂതനായി. ഇപ്പോള്‍ സുപ്രധാനമായൊരു ദൗത്യമേറ്റെടുക്കാന്‍ ചുവടുറപ്പിക്കുകയാണ് പൊതു സമ്മതനായ ഈ ചെങ്ങന്നൂര്‍ സ്വദേശി.

കറയറ്റ സംഘടനാ പ്രവര്‍ത്തനത്തിന്റെ തെളിച്ചമുള്ള സംവത്സരങ്ങളുടെ ചരിത്രം ഇദ്ദേഹത്തിന് പറയാനുണ്ട്.

അടുത്ത കാലത്ത് എച്ച്.ഡി.എഫ്.സി ബാങ്കില്‍ ലയിച്ച ലോഡ് കൃഷ്ണ ബാങ്കില്‍ പത്തു വര്‍ഷക്കാലം ഉദ്യോഗസ്ഥനായിരുന്ന ജോണ്‍ സി വര്‍ഗീസ് 1987ലാണ് അമേരിക്കയിലെത്തുന്നത്. അധികം താമസിയാതെ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനില്‍ ചേര്‍ന്നു. ഈ സംഘടനയുടെ സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് പദവികള്‍ വഹിച്ചു. ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി മെമ്പറും പലവട്ടം നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനുമായി തിളങ്ങി. പിന്നീട് ഫോമാ പിറന്നപ്പോള്‍ സംഘടനയുടെ തുടക്കം മുതലുള്ള സജീവ പ്രവര്‍ത്തകനായി. 2008 മുതല്‍ 2010 വരെ നാഷണല്‍ സെക്രട്ടറിയായി. ഇപ്പോള്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്, ചെങ്ങന്നൂര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയുടെ ട്രസ്റ്റിയും ഭദ്രാസന ഫാമിലി കോണ്‍ഗ്രസിന്റെ ട്രഷററുമായിരുന്നു.

ഇപ്രകാരം സാമൂഹികവും സാംസ്‌കാരികവും സാമുദായികവുമായ സംഘടനാ തലങ്ങളിലൂടെ സ്ഫുടം ചെയ്തെടുത്ത വ്യക്തിത്വമായ ജോണ്‍ സി വര്‍ഗീസ് ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ 2005ല്‍ തുടങ്ങി വച്ച സൗജന്യ ഉച്ചഭക്ഷണ വിതരണം ഇന്നും മുടക്കമില്ലാതെ തുടരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനം തന്റെ ജീവിത നിയോഗമായി ഏറ്റെടുത്ത സലീം തന്റെ സംഘടനാ പാരമ്പര്യം, പൊതു സേവന കാഴ്ചപ്പാട്, ഫോമയുടെ ജനപക്ഷമുഖം തുടങ്ങിയവയെ പറ്റി ഇ-മലയാളിയോട് സംസാരിച്ചു... സുതാര്യമായി... ഒരു തുറന്ന പുസ്തകത്തിലെന്നപോലെ...

? ലാസ് വെഗാസ് കണ്‍വന്‍ഷനെ പറ്റിയുള്ള ഓര്‍മകള്‍...
* ഏറ്റവും കൂടുതല്‍ പ്രതിബന്ധങ്ങളെ നേരിടേണ്ടി വന്ന കണ്‍വന്‍ഷനാണത്. സംഘടിതമായ ഫോമ കണ്‍വന്‍ഷന്‍ എന്ന നിലയില്‍ 37ഓളം അംഗസംഘടനകളുടെ ശക്തമായ പിന്തുണയുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായ ലാസ് വെഗാസില്‍ ഒരു മലയാളി കണ്‍വന്‍ഷന്‍ നടത്തുകയെന്നത് അത്ര എളുപ്പമല്ല. 2010 ജൂലൈ ഒന്നു മുതല്‍ അഞ്ച് വരെയായിരുന്നു കണ്‍വന്‍ഷന്‍. ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ വിജയമാക്കുവാന്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ എനിക്കും ട്രഷറര്‍ ജോസഫ് ഔസോയ്ക്കും കഠിനാധ്വാനം ചെയ്യേണ്ടി വന്നു. ഫോമായുടെ അടിസ്ഥാന ശില പാകിയതായിരുന്നു അഞ്ചു ദിവസത്തെ ആ സമ്പൂര്‍ണ കണ്‍വന്‍ഷന്‍. അവിടെ നിന്ന് വളര്‍ച്ചയിലേക്ക് കുതിച്ച ഫോമയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.


? ഇപ്പോള്‍ ഫോമായെ നോക്കിക്കാണുമ്പോഴുള്ള വിചാരങ്ങള്‍...
* എഴുപത്തേഴ്അംഗ സംഘടനകളുടെ ഫെഡറേഷനായി ഫോമ മാറിയതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്. ആരംഭ കാലത്ത് ബുദ്ധിമുട്ടുകളും പ്രതിസന്ധികളും ഉണ്ടായിരുന്നെങ്കില്‍, അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ഫോമയെ ബൃഹത്തായ ഒരു ഫെഡറേഷനാക്കി മാറ്റുന്നതില്‍ മറ്റു പല സ്ഥാപക നേതാക്കളോടൊപ്പം എനിക്കും എളിയ പങ്ക് വഹിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്.

? ചുരുങ്ങിയ കാലം കൊണ്ട് ഫോമ വലിയൊരു ഫെഡറേഷനായി മാറിയതെന്തുകൊണ്ട്...
* ഒരു കണ്‍വന്‍ഷന്‍ സംഘടന എന്നതിലുപരി എല്ലാക്കാലത്തും അമേരിക്കന്‍ മലയാളികള്‍ക്കു വേണ്ടി നിസ്വാര്‍ത്ഥമായി സേവനം ചെയ്യുന്ന ഒരു സംഘടനയായി ഫോമയെ രൂപപ്പെടുത്തിയെടുക്കാന്‍ ഭാരവാഹികള്‍ക്ക് കഴിഞ്ഞുവെന്നതാണ് ഈ അസൂയാവഹമായ വിജയത്തിന്റെ കാതല്‍. സാധാരണ അമേരിക്കന്‍ മലയാളികള്‍ക്കുണ്ടാവുന്ന പ്രശ്നങ്ങളിലും പ്രയാസങ്ങളിലും ഇടപെടുന്നതിലും അവരുടെ അഭിപ്രായങ്ങളെ മാനിക്കുന്നതിലും ഫോമ ഏറെ ശ്രദ്ധ ചെലുത്തുന്നു.

? ഉദാഹരണങ്ങള്‍...
* ജോലിസ്ഥലത്തും വീട്ടിലും പൊതു സ്ഥലങ്ങളിലുമൊക്കെ അമേരിക്കന്‍ മലയാളികള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങളിലും അവരുടെ നാട്ടിലുള്ള വസ്തുവകകള്‍ സംരക്ഷിക്കുന്ന കാര്യത്തിലുമൊക്കെ ബന്ധപ്പെട്ടവരില്‍ സ്വാധീനം ചെലുത്തി നീതി ലഭ്യമാക്കാനും പരിഹാരം കാണാനും ഫോമയ്ക്ക് കഴിയുന്നു. അതുകൊണ്ടു തന്നെയാണ് ഇത്രയധികം സംഘടനകള്‍ ഫോമയുടെ കുടക്കീഴില്‍ അണിനിരക്കാന്‍ താത്പര്യം പ്രകടിപ്പിച്ചത്. ഒട്ടനവധി സംഘടനകള്‍ ഇനിയും ഫോമയിലേയ്ക്കെത്തും.

? സംഘടനാ സംവിധാനത്തിന്റെ കെട്ടുറപ്പിനെ കുറിച്ച്...
* ശക്തമായ ഒരു പൊളിറ്റിക്കല്‍ ഫോറം ഫോമയ്ക്കുണ്ട്. കൂടാതെ സീനിയേഴ്‌സ്, വനിതാ-യൂത്ത് ഫോറങ്ങളും. അങ്ങനെ അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സമസ്ത മേഖലകളിലേയ്ക്കും ഇറങ്ങിച്ചെന്നാണ് ഫോമയുടെ പ്രവര്‍ത്തനം. അത് വിജയിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

? അപ്പോള്‍ കണ്‍വന്‍ഷന്‍ സംഘടനകള്‍ തുടച്ചു നീക്കപ്പെട്ടിരിക്കുന്നു...
* അതെ, മുന്‍കാലങ്ങളില്‍ രണ്ടു വര്‍ഷം കൂടുമ്പോള്‍ ഒരു കണ്‍വന്‍ഷന്‍ എന്നതായിരുന്നു അംബ്രല്ലാ ഓര്‍ഗനൈസേഷനുകളുടെ ലക്ഷ്യം. അതു മാറി. ഇപ്പോള്‍ രണ്ടു വര്‍ഷത്തെ ജനകീയ പ്രവര്‍ത്തനങ്ങളുടെ സമാപനം എന്ന നിലയ്ക്കാണ് കണ്‍വന്‍ഷന്‍ നടത്തുന്നത്. പ്രതിജ്ഞാബദ്ധമായ ഒരു ഭരണസമിതി അതിന്റെ രണ്ടു വര്‍ഷത്തെ കാലാവധിക്കുള്ളില്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ജനകീയ പദ്ധതികളുടെയും പരിപാടികളുടെയും സമാപനത്തിനും പുതിയ തുടക്കത്തിനുമായി കണ്‍വന്‍ഷനുകളെ രൂപപ്പെടുത്തിയെടുക്കാനാണ് ഇപ്പോഴത്തെ ഭാരവാഹികള്‍ ശ്രമിക്കുന്നത്.

? ഈയൊരു മഹത്തായ ചിന്ത മുന്‍കാലങ്ങളില്‍ എന്തുകൊണ്ടാണ് ഉയരാതെ പോയത്...
* ഞങ്ങളൊക്കെ ആദ്യകാലത്ത് വിഭാവനം ചെയ്ത ഒരാശയമായിരുന്നു ഇത്. ഞാന്‍ സെക്രട്ടറിയായിരുന്ന കാലത്ത് എന്റെ മുദ്രാവാക്യങ്ങളിലൊന്നായിരുന്നു ഇക്കാര്യം. ഇതൊരു കണ്‍വന്‍ഷന്‍ സംഘടനയല്ല. അമേരിക്കന്‍ മലയാളികളുടെ പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്ന ഒരു ബഹുജന സംഘടനയായി ഫോമയെ മാറ്റിയെടുക്കും എന്ന് 2008ല്‍ ഞാന്‍ പറഞ്ഞത് ഇന്ന് ഫലപ്രാപ്തിയിലെത്തി. അന്ന് എന്റെ മറ്റൊരു മുദ്രാവാക്യമായിരുന്നു, ''ചെയ്യാന്‍ കഴിയുന്നത് പറയുക, പറയുന്നത് ചെയ്യുക...'''എന്നത്. 2008ല്‍ ഞാനിത് പറഞ്ഞെങ്കില്‍ ഇന്ന്അതിന്റെ പ്രസക്തി ഏറെ വര്‍ദ്ധിച്ചിരിക്കുന്നു. നേതൃത്വത്തിന് സുതാര്യത ഉണ്ടാവുക, നേതൃപാടവത്തിന് ആത്മാര്‍ത്ഥത കൈവരുത്തുക, അമേരിക്കന്‍ മലയാളികളുടെ വിശ്വാസം നേടുന്നതിനുള്ള പ്രവര്‍ത്തനം രൂപപ്പെടുത്തുക.

? യുവജനങ്ങളെയും കുട്ടികളെയും മലയാള സംസ്‌കൃതിയിലേയ്ക്കും തനിമയിലേയ്ക്കും അടുപ്പിക്കുന്നതില്‍ എത്രമാത്രം വിജയിച്ചു...
* കേരള സംസ്‌കാരം, മലയാളത്തനിമ, മലയാള ഭാഷ എന്നിവയൊക്കെ കാത്തു സൂക്ഷിക്കുന്നതില്‍ മലയാളി സംഘടനകള്‍ കാലാകാലങ്ങളില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് ദേശീയതലത്തിലാക്കി മാറ്റാനുള്ള രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളാണ് ഫോമയ്ക്ക് നിര്‍വഹിക്കുവാനുള്ളത്. എല്ലാ കണ്‍വന്‍ഷനുകളിലും എല്ലാ ഭാരവാഹികളും പുതുതലമുറയെ കേരളീയതയെന്തെന്ന് ബോധ്യപ്പെടുത്തുകയും മലയാളത്തനിമയോടെ വളര്‍ത്തുകയും ചെയ്യുന്നതോടൊപ്പം അമേരിക്കയിലെ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തും അവര്‍ക്ക് അടിപതറാതെ മുന്നോട്ടു പോകുവാനുള്ള പാതയൊരുക്കുകയെന്നതും അടിയന്തിര പ്രാധാന്യമുള്ള കാര്യമാണ്.

? ജന്മനാട്ടിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍...
* ഇക്കാര്യത്തില്‍ എന്റെ വ്യക്തിപരമായ ചില ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പറ്റി പറഞ്ഞ് തുടങ്ങാം. ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലെ രോഗികള്‍ക്കും കൂടെ നില്‍ക്കുന്നവര്‍ക്കുമായി 2005 ജൂലൈയില്‍ സൗജന്യ ഉച്ചഭക്ഷ വിതരണ പരിപാടി ഞാന്‍ തുടങ്ങുകയുണ്ടായി. ഇന്നും മുടങ്ങാതെ എല്ലാ ദിവസവും ആ പരിപാടി നടന്നു വരുന്നു. ചെങ്ങന്നൂരിലെ സാന്ത്വനം എന്ന സംഘടനയുമായി സഹകരിച്ചും മുന്നോട്ടു പോകുന്നു. ഈ പദ്ധതിക്ക് ഇന്ന് ചെങ്ങന്നൂര്‍ അസോസിയേഷനും മറ്റ് പല സംഘടനകളുംസഹായം നല്‍കുന്നുണ്ട്. അതുപോലെ 2010 ജനുവരിയില്‍ ഫോമയുടെ ആദ്യത്തെ കേരള കണ്‍വന്‍ഷന്‍ ഞങ്ങള്‍ നടത്തി. അന്ന് 37 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടു വച്ചു നല്‍കി. കൂടാതെ ഇടുക്കിയില്‍ ഒരു വന്‍ മെഡിക്കല്‍ ക്യാമ്പും നടത്തുകയുണ്ടായി. ഈ സമയത്ത് ജോണ്‍ ടൈറ്റസ് പ്രസിഡന്റും ഞാന്‍ സെക്രട്ടറിയുമായിരുന്നു. അതുപോലെ പല ഘട്ടങ്ങളില്‍ ചുമതലയേറ്റ ഭരണസമിതികളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പെടെയുള്ളവ നടത്തുകയും നിര്‍ധനരുടെയും രോഗികളുടെയും കണ്ണീരൊപ്പുകയും ചെയ്തു. തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററിലെ പ്രോജക്ട് ഫോമയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടവും അഭിമാനകരവുമാണ്. വരും കാലങ്ങളിലും കേരളത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ചാരിറ്റി എന്നത് വ്യക്തികളുടെ സ്വഭാവത്തില്‍ രൂപീകരിക്കുകയും ജീവിതത്തില്‍ ഒരു നിയോഗമാക്കേണ്ടതുമായ മഹത്തായ സഹജീവി സ്നേഹത്തിന്റെ മുദ്രാവാക്യമാണ്.

ഇന്‍വെസ്റ്റ്മെന്റ് കമ്പനിയിലെ അക്കൗണ്ടന്റാണ് ഇദ്ദേഹം. ഭാര്യ ഗ്രേസി വര്‍ഗീസ് നേഴ്സിങ്ങ് ഹോം അഡ്മിനിസ്ട്രേറ്ററാണ്. ഡോക്ടറായ ശരത്, ആര്‍ക്കിടെക്റ്റായ ശിശിര്‍ എന്നിവര്‍ മക്കള്‍. ഫാര്‍മസിസ്റ്റായ സോണിയയും സി.പി.എ. ആയ ട്രീസയും ആണു മരുമക്കള്‍. സാക്ക് കൊച്ചുമകന്‍.

from the protest

Facebook Comments

Comments

  1. കോൺഗ്രസുകാരാണ് ആ ദ്രോഹമൊക്കെ ചെയ്തത്. ഇന്ന് ഗതികിട്ടാ പ്രേതങ്ങളായി അവരൊക്കെ അലയുന്നതിൽ സന്തോഷം. വയലാർ രവി എവിടെ. എന്നാലും ബി.ജെ.പി വിരുദ്ധനാണെ

  2. Thomas Koovalloor

    2020-09-09 23:32:13

    Myself and my wife also participated. At that time I was without mustache or beard, now you may recognize me.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമ ഹെല്പിങ് ഹാന്‍ഡ്‌സ് ന്യൂയോര്‍ക്ക് മേഖല മെമ്പര്‍ഷിപ് ക്യാമ്പയിന്‍ സെനറ്റര്‍ കെവിന്‍ തോമസ് ഉദ്ഘാടനം ചെയ്തു

ഫോമാ നഴ്സിംഗ് ഫോറം: ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്ക് ഫോമയുടെ മറ്റൊരു സംരംഭം

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ വിമന്‍സ് ഫോറം വനിതാദിനവും ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനവും വര്‍ണോജലമായി

ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ മത്സരിക്കുന്നു

ഫോമയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ദ്വൈമാസികയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളും

ഫോമാ സാന്ത്വന സംഗീതം അൻപതാം എപ്പിസോഡ് മാർച്ച് 28 ന്: ലൈവ് ഓർക്കസ്ട്ര

ഫോമാ ബിസിനസ് ഫോറം മേഖല സമിതികളുടെ ഔദോഗിക ഉദ്ഘാടനം മാർച്ച് 27 ന്

ഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നു

ഫോമാ എംപയർ റീജിയന് നവനേതൃത്വം ; ഷോബി ഐസക് - (ആർ.വി.പി) , ഷോളി കുമ്പിളുവേലി (സെക്രട്ടറി )

ഫോമയുടെ നേതൃത്വത്തില്‍ ദ്വൈമാസിക ആരംഭിക്കുന്നു. മാസികയ്ക്ക് പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പാരിതോഷികം.

ഫോമാ മുഖാമുഖം : മലയാളികളുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറയുമെന്ന് : ഡോ ജേക്കബ് തോമസ് ഐ. പി. എസ്

ഫോമാ മുഖാമുഖം - ചലച്ചിത്രം സംവിധായകന്റെ മാത്രം കലയല്ല: ജീത്തു ജോസഫ്

ഫോമ 2022- 24 പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജയിംസ് ഇല്ലിക്കലിനെ എം.എ.സി.എഫ് എന്‍ഡോഴ്‌സ് ചെയ്തു

സംവിധായകന്‍ ജീത്തു ജോസഫുമായി ഫോമ മുഖാമുഖം മാര്‍ച്ചു 13 നു വൈകുന്നേരം 9.30 ന്

ഫോമാ വനിതാ ദേശീയ സമിതി വനിതാ ദിനാഘോഷം ചലച്ചിത്ര നടി സുനിതാ രാജ് മാര്‍ച്ച് 13 ന് ഉദ്ഘാടനം ചെയ്യും

ഒ സി ഐ : ഫോമാ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തും

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്റെ നിര്യാണത്തിൽ ഫോമ  അനുശോചിച്ചു

ഫോമാ ക്രിഡന്‍ഷ്യല്‍ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഫോമാ വനിതാ ഫോറം ലോക വനിതാ ദിനം ആഘോഷിക്കുന്നു.

പ്രവാസി യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ.ടെസ്റ്റ്  സൗജന്യമാക്കിയത്  ഫോമാ സ്വാഗതം ചെയ്തു

ഫോമാ വനിതാ സമിതി വനിതാ പ്രതിഭകളെ ആദരിക്കുന്നു

ഫോമാ വിമന്‍സ് ഫോറത്തിന്റെ വാരാന്ത്യ പരിപാടികള്‍

ഫോമാ യൂത്ത് ഫോറം 27-നു ദിവ്യ ഉണ്ണി ഉദ്ഘാടനം ചെയ്യും

ഇ.എം.സി.സി വിവാദ കരാർ സംബന്ധിച്ച്‌ ഫോമയുടെ ഔദ്യോഗിക വിശദീകരണ കുറിപ്പ്

ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഉല്‍ഘാടനം വര്‍ണ്ണഗംഭീരമായി റ്റാമ്പായില്‍ അരങ്ങേറി

ഫോമ: സേവന സന്നദ്ധരായവര്‍ക്ക് ഏറ്റവും നല്ല മാതൃക.: പി.ബി .നൂഹ്

ഫോമാ 2020 -2022 പൊളിറ്റിക്കല്‍ ഫോറം ഭാരവാഹികളെ പ്രഖ്യാപിച്ചു. സജി കരിമ്പന്നൂര്‍ ചെയര്‍മാന്‍

ചാരിറ്റി ബാങ്ക് തുടങ്ങി ഫോമ: അഭിമാന പദ്ധതി ഹെല്‍പിംഗ് ഹാന്‍ഡ്‌സ് പി.ബി. നുഹ് ഉദ്ഘാടനം ചെയ്തു

നിയുക്ത കേരള ചീഫ് സെക്രട്ടറി ശ്രീ ജോയി വാഴയിലുമായി ഫോമാ മുഖാമുഖം നാളെ

View More