-->

fomaa

മികച്ച പ്രവർത്തന പാരമ്പര്യം കൈമുതലായി സ്റ്റാൻലി കളത്തിൽ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനാർഥി

Published

on

ഫോമാ ജനറല്‍ സെക്രട്ടറിയായി മല്‍സരിക്കുന്ന സ്റ്റാന്‍ലി കളത്തില്‍ ആത്മവിശ്വാസത്തോടെ പ്രചാരണ രംഗത്ത് മുന്നേറുന്നു. എല്ലാറ്റിലും പക്വമായ പെരുമാറ്റം കൊണ്ട് ശ്രദ്ധേയനായ സ്റ്റാന്‍ലി താഴെ തട്ടില്‍ നിന്നു വളര്‍ന്നു വന്ന യുവ നേതാവാണ്. ഏറ്റെടുത്ത ചുമതലകളൊക്കെ വിജയകരമായി നിര്‍വഹിച്ച പാരമ്പര്യവും സ്റ്റാന്‍ലിക്കു സ്വന്തം. സംഘടനയുടെ നന്മയാണു എന്നും ലക്ഷ്യം. സംഘ­ടന എന്താ­യി­രി­ക്ക­ണം, എങ്ങ­നെ­യാ­യി­രി­ക്കു­മെ­ന്ന­തി­നെ­പ്പറ്റിയുള്ള വ്യക്ത­മായ കാഴ്ച­പ്പാ­ടു­ക­ളാണ് സ്റ്റാന്‍ലിയെ ശ്രദ്ധേ­യ­നാ­ക്കു­ന്ന­ത്. 

ഫോമാ മെട്രോ റീജിയന്‍ വൈസ് പ്രസിഡന്റ്, ഫോമാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ വേറിട്ട പ്രവര്‍ത്തനം കാഴ്ച വച്ചു 


നാനാ­ഭാ­ഗ­ത്തു­നിന്നും ലഭി­ക്കുന്ന പിന്തുണ തന്നെ ഊര്‍ജ­സ്വ­ല­നാ­ക്കു­ന്ന­തായി   സ്റ്റാന്‍ലി പറ­ഞ്ഞു.  
സംഘ­ട­നയ്ക്ക് പിന്നില്‍ ശക്ത­മായി നില്‍ക്കാന്‍ തുട­ക്കം­മു­തലേ ഉണ്ടാ­യി­രു­ന്നു. മെട്രോ റീജി­യന്‍ വൈസ് പ്രസി­ഡന്റാ­യി­രു­ന്ന­പ്പോള്‍ ഒട്ടേറെ പ്രവര്‍ത്ത­ന­ങ്ങള്‍ നട­ത്തി. ഗ്രാന്റ് കാന്യന്‍ യൂണി­വേ­ഴ്‌സി­റ്റി­യില്‍ ബിരുദ പഠ­ന­ത്തിനു നിരവധി  പേര്‍ക്ക് മാര്‍ഗ്ഗ­നിര്‍ദേശം നല്‍കാ­നു­മാ­യി. 

ഏറ്റെ­ടു­ക്കുന്ന കാര്യ­ങ്ങള്‍ ഭംഗി­യായി ചെയ്യുക എന്ന­താണ് തന്റെ രീതി. നേട്ട­ങ്ങളോ പബ്ലി­സി­റ്റിയോ അല്ല ലക്ഷ്യം. നാട്ടിലും ഇവി­ടെ­യു­മുള്ള ട്രാക്ക്  റിക്കാര്‍ഡ് നോക്കി­യാല്‍ അതു വ്യക്ത­മാ­കും. 

ഓണ്‍ലൈന്‍ വോട്ടിംഗിനെപ്പറ്റിയുള്ള അഭിപ്രായം എന്ത്?

കോവിഡ് പശ്ചാത്തലത്തില്‍ സൂം ജനറല്‍ ബോഡി, ഓണ്‍ലൈന്‍ ഇലക്ഷന്‍ ഇവ തെറ്റില്ല. എന്നാല്‍ അവ സുതാര്യമായിരിക്കണം. സീക്രട്ട് ബാലറ്റ് എന്നത് വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. പക്ഷെ അതിനെ തകിടം മറിക്കുന്ന രീതിയില്‍ ഡെലിഗേറ്റുകള്‍ ഒരിടത്തു സമ്മേളിച്ച്ഒരു കമ്പ്യൂട്ടറില്‍ കൂടിത്തന്നെ വോട്ട് ചെയ്യുവാനും ചെയ്യിക്കുവാനും ശ്രമം നടക്കുന്നു. ഇതു ശരിയൊ? അത് നിരുല്‍സാഹപ്പെടുത്തുക തന്നെ വേണം. ഇലക്ഷന്‍ കമ്മീഷന്‍ അത് ശ്രദ്ധിക്കണം.

അതു പോലെ ഇലക്ഷന്‍ ഡലിഗേറ്റ് ലിസ്റ്റില്‍ ആളുകളെതിരുകി കയറ്റുന്ന പ്രവണതയും ശരിയല്ല.

പാനല്‍ ഉണ്ടോ?

ഇല്ല. പാനലിനെ  എതിര്‍ക്കുന്ന ആളാണ് ഞാന്‍. സംഘടനയുടെ നന്മക്കായി മുന്നോട്ടു വരുന്നവരുമായി സഹകരിക്കാം. എന്നാല്‍ പാനലിലെ പ്രധാന വ്യക്തിയുടെ മറവില്‍ അനര്‍ഹര്‍ കയറിക്കൂടുന്ന സ്ഥിതിയുണ്ട്. അത് ശരിയല്ല. അത് സംഘടനയെ ശോഷിപ്പിക്കുകയേയുള്ളു.

പാനലിന്റെ ആവശ്യമൊന്നുമില്ല. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ ഡലിഗേറ്റുകള്‍ക്ക് നമ്മെ വിലയിരുത്താവുന്നതേയുള്ളു. പാനലിന്റെ കൂടെ ചേര്‍ന്നാല്‍ സ്ഥാനങ്ങള്‍ നേടാമെന്ന ചിന്താഗതി ശരിയല്ല.

സാമൂഹിക പ്രവര്‍ത്തന രംഗത്തേക്കുള്ള വരവ് എങ്ങനെ?

ചെറുപ്പം മുതലെ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 23 വര്‍ഷം മുന്‍പ് ഇവിടെ എത്തിയപ്പോള്‍ പിത്രു സഹോദരന്‍ കളത്തില്‍ വര്‍ഗീസ് മാത്രുകയായി. 45 വര്‍ഷം മുന്‍പ് ഇവിടെ എത്തിയ അദ്ദേഹം ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവാണ്. അദ്ദേഹമായിരുന്നു പ്രചോദനം. മറ്റുള്ളവര്‍ക്ക് കഴിയുന്നത്ര സഹായം ചെയ്യുക എന്നതായിരുന്നു എക്കാലത്തേയും ലക്ഷ്യം.

ഫോമാ എങ്ങനെയാണു മറ്റു സംഘടനകളില്‍ നിന്നു വ്യത്യസ്ഥമാകുന്നത്?

വേറിട്ട സംഘടന എന്ന മുദ്രാവാക്യവുമായാണു ഫോമാ പിറന്നത് തന്നെ. വലിയ പ്രതീ­ക്ഷ­ക­ളോ­ടെ­യാണ് ഫോമ രൂപം­കൊ­ണ്ട­ത്. ചില­പ്പോ­ഴൊക്കെ ആ പ്രഭയ്ക്ക് മങ്ങ­ലേ­റ്റ­പോലെ തോന്നി­യി­ട്ടു­ണ്ടെ­ങ്കിലും സംഘ­ട­നയ്ക്ക് വലിയ നേട്ട­ങ്ങള്‍ കൈവ­രി­ക്കാന്‍ കഴി­യു­മെ­ന്ന­തില്‍ സംശ­യ­മി­ല്ല. അതിനു പങ്കാ­ളി­യാ­വു­ക­യാണ് തന്റെ ലക്ഷ്യം. 

സംഘ­ട­ന­യില്‍ പ്രവര്‍ത്തിച്ച് പരി­ച­യ­മുള്ളവരാണ് നേത­ൃ­ത്വ­ത്തില്‍ വരേ­ണ്ട­ത്. താഴെ­ത­ട്ടില്‍ പ്രവര്‍ത്തിച്ച് നേതൃ­ത്വ­ത്തി­ലേക്ക് വരണം. പെട്ടെ­ന്നൊ­രു­നാള്‍ നേതൃ­ത്വ­ത്തി­ലേക്ക് വരു­ന്ന­തി­നോട് യോജി­പ്പി­ല്ല.  

ചുരുക്കം ചിലര്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണ­യി­ക്കുന്ന പഴയ രീതി ശരി­യ­ല്ല. സംഘ­ട­ന­കളും പ്രതി­നി­ധി­കളും ആണ് തീരു­മാ­നി­ക്കേ­ണ്ട­ത്. ജനാ­ധി­പത്യ സംഘ­ട­ന­യില്‍ മത്സ­ര­ത്തില്‍ അപാ­ക­ത­യു­മി­ല്ല. 

പ്രവര്‍ത്തി­ക്കു­ന്ന­വര്‍ക്ക് അവ­സരം കൊടു­ക്ക­ണ­മെ­ന്നാണ് തന്റെ പക്ഷം.  ഫലം എന്താ­യാലും അതു സ്‌പോര്‍ട്‌സ്മാന്‍ സ്പിരി­റ്റില്‍ എടു­ക്കും. 

ഫോമായിലെ പ്രവര്‍ത്തന പാരമ്പര്യം എന്ത്?

താഴെത്തട്ടു മുതല്‍ പ്രവര്‍ത്തിച്ചയാളാണു ഞാന്‍. മറ്റുള്ളവര്‍ക്ക് വേണ്ടി വഴി മാറി കൊടുക്കാനും മടിച്ചിട്ടില്ല. ആറു വര്‍ഷത്തിനു ശേഷമാണു മല്‍സരരംഗത്തു വരുന്നത്. മെട്രോ റീജിയന്റ് 10 അംഗ സംഘടനകളും ഏകകണ്ടേനയാണു പിന്തുണ പ്രഖ്യാപിച്ചത്. സ്ഥാന­മാ­ന­ങ്ങ­ളോ­ടുള്ള മോഹ­മല്ല മറിച്ച് തന്റെ സാന്നിധ്യം ആവ­ശ്യ­മു­ണ്ടെന്ന തോന്ന­ലില്‍ നിന്നാണ് മത്സ­രി­ക്കാ­നി­റ­ങ്ങി­യ­ത്. ഫോമ­യുടെ തുട­ക്കം­ മു­തല്‍ സജീവ പ്രവര്‍ത്ത­ക­നാ­യി­രു­ന്നെ­ങ്കിലും സ്ഥാന­ങ്ങള്‍ക്ക് പിറകെ പോകാ­നൊന്നും ഒരി­ക്കലും തയാ­റാ­യി­ട്ടി­ല്ല. 

ജയിച്ചാലുള്ള ലക്ഷ്യങ്ങള്‍?

വിജ­യി­ച്ചാല്‍ നട­പ്പാ­ക്കേണ്ട ഒട്ടേറെ കാര്യ­ങ്ങ­ളുടെ രൂപ­രേഖ തയാ­റാ­ക്കി­യി­ട്ടു­ണ്ട്. അതു യഥാ­സ­മയം പുറ­ത്തു­വി­ടും. 

സംഘടനകളില്‍ തന്നെ ചില മാറ്റങ്ങള്‍ വേണം. അംഗസംഘടനകള്‍ കൂടുന്നതിനൊപ്പം ഫോമ കൊണ്ട് അംഗസംഘടനകള്‍ക്ക് പ്രയോജനം ഉണ്ടാവണം. രണ്ടു വര്‍ഷം കഴിയുമ്പോഴേക്കും സംഘടനയില്‍ നൂറോളം അംഗസംഘടനകള്‍ വരാം. അതിനനുസരിച്ചുള്ള മാറ്റം  ഉണ്ടാവണം. 22 സംഘടനായി തുടങ്ങിയതാണ്. എപ്പോഴും അടിസ്ഥാനം ശക്തമായിരിക്കണമല്ലൊ. 

സംഘടനയുടേ അടിത്തറ (ബൈലോ) കെട്ടുറപ്പുള്ളതും സുതാര്യമായി പ്രവര്‍ത്തിക്കുവാന്‍ ആളുകള്‍ക്ക് ഉതകുന്നതും ആകണം.

പുതിയ തലമുറ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കി വേണം ഫോമ മുന്നോട്ടു പോകാന്‍. ചാരിറ്റി സംഘടന എന്നതില്‍ നിന്ന് ദൈനംദിന കാര്യങ്ങളില്‍ ശക്തിസ്രോതസായി നില്‍കുന്ന സംഘടനായി ഫോമാ മാറണം. ഇപ്പോള്‍ തന്നെ പല കാര്യങ്ങള്‍ സംഘടന ചെയ്യുന്നതില്‍ സന്തോഷമുണ്ട്.

സംഘടനയില്‍ ഒറ്റയാന്‍ ആവാന്‍ താല്പര്യമില്ല. കൂട്ടായ പ്രവര്‍ത്തനമാണു ലക്ഷ്യം. ആരുമൊത്തൂം പ്രവര്‍ത്തിക്കാന്‍ വിഷമമില്ല. ജയിച്ചാല്‍ ഞാന്‍ ഫോമായുടെ ജനറല്‍ സെക്രട്ടറി ആയിരിക്കും.

ഇലക്ഷനു വേണ്ടി സംഘടനക്കു പുറത്തു നിന്ന് ഡലിഗേറ്റുകളെ കൊണ്ടു വരുന്നതിനോട് യോജിപ്പില്ല. അക്കാര്യത്തില്‍ എതിര്‍പ്പ് അധിക്രുതരെ അറിയിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്ക് ലോംഗ്‌­ഐ­ലന്റില്‍ റേഡി­യോ­ളജി രംഗത്ത് പ്രവര്‍ത്തി­ക്കുന്ന സ്റ്റാന്‍ലി ഡമോക്രാറ്റിക് പാര്‍ട്ടി നേതാ­വു­മാ­ണ്. 1997­-ല്‍ അമേ­രി­ക്ക­യിലെത്തിയ നാള്‍ മുതല്‍ മല­യാളി സംഘ­ട­ന­ക­ളു­മായും മുഖ്യ­ധാരാ രാഷ്ട്രീയ രംഗ­ത്തു­ള്ള­വ­രു­മായും ബന്ധ­പ്പെട്ട് പ്രവര്‍ത്തി­ക്കു­ന്നു. ലോംഗ് ഐലന്‍ഡ് മലയാളി അസോസിയേഷന്‍സെക്രട്ടറി, കേരള കള്‍ച്ചറല്‍ സെന്റര്‍ ജോ. സെക്രട്ടറി, സെക്രട്ടറി, ഇപ്പോള്‍ വൈസ് പ്രസിഡന്റ്.

തിരു­വല്ല സ്വദേ­ശി­യായ സ്റ്റാന്‍ലി ബാല­ജ­ന­സ­ഖ്യ­ത്തില്‍കൂ­ടി­യാണ് നേതൃ­രം­ഗ­ത്തു­വ­ന്ന­ത്. മാര്‍ത്തോമാ യുവ­ജ­ന­സ­ഖ്യ­ത്തിന്റെ റീജി­യ­ണല്‍ സെക്ര­ട്ട­റിയായി മൂന്നു­വര്‍ഷം തുടര്‍ച്ച­യായി പ്രവര്‍ത്തി­ച്ചു. 17 പള്ളി­ക­ളട­ങ്ങു­ന്ന­താണ് റീജി­യണ്‍. ഭദ്രാ­സന അസംബ്ലി മെമ്പ­റാ­യത് ഇരു­പ­ത്തൊന്നാം വയ­സ്സില്‍. നെടുമ്പ്രം ക്രിസോസ്റ്റം ഇട­വ­ക­യുടെ സെക്ര­ട്ട­റി­യായി ഏഴു­വര്‍ഷം, പിന്നീട് ട്രസ്റ്റി­യായി രണ്ടു­വര്‍ഷം. അമേരിക്കയില്‍ നോര്‍ത്ത് ഈസ്റ്റ് മാര്‍ത്തോമ്മാ യുവജന സഖ്യം സെക്രട്ടറി, നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന അസംബ്ലി മെംബര്‍ എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ചു.

വൈ.­എം.­സി.­എ, യൂണിവേ പ്രവര്‍ത്ത­ന­ങ്ങളും സജീ­വ­മാ­യി­രു­ന്നു. വൈ.­എം.­സി.­എ­യുടെ ഇപ്പോ­ഴത്തെ സ്റ്റേറ്റ് ഭാര­വാഹി ലബി ഫിലി­പ്പു­മൊത്ത് ഒരു­മിച്ച് പ്രവര്‍ത്തി­ച്ചി­രു­ന്നു. അന്ന് പ്രശസ്ത കോണ്‍ട്രാ­ക്ടര്‍ പൈലി­പ്പി­ള്ള­യാണ് വൈ.­എം.­സി.എ പ്രസി­ഡന്റ്. പുത്ര­നെ­പ്പോ­ലെ­യാണ് അദ്ദേഹം തന്നെ കരു­തി­യ­തെന്ന് സ്റ്റാന്‍ലി ഓര്‍ക്കു­ന്നു. വൈ.­എം.­സി.എ നാഷ­ണല്‍ എക്‌സി­ക്യൂ­ട്ടീവ് അംഗ­മാ­യി­രു­ന്നു. തിരു­വല്ല സബ് റീജി­യ­ണിന്റെ ജന­റല്‍ കണ്‍വീ­ന­റും. 

പല തവണ ബ്ലഡ് ഡൊണേ­ഷന്‍ ക്യമ്പ് സംഘ­ടി­പ്പി­ച്ചു. വെള്ള­പ്പൊ­ക്ക­മു­ണ്ടാ­കു­മ്പോള്‍ ഒറ്റ­പ്പെട്ടു പോകുന്ന കുടും­ബ­ങ്ങള്‍ക്ക് അരിയും മറ്റു സാധ­ന­ങ്ങ­ളു­മായി വള്ള­ത്തില്‍ പോയി­രു­ന്നത് സ്റ്റാന്‍ലി ഓര്‍ക്കു­ന്നു. ഒരു കുടുംബത്തിനു 25 കിലോ അരി, 6 കിലോ പയര്‍ എന്നതായിരുന്നു കണക്ക്. അതെല്ലാം വള്ളത്തിലാക്കി പോകും. കാസാ സംഘടനയുമായി ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. 

അവയൊന്നും എന്തെങ്കിലും നേട്ടത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയായിരുന്നില്ല. ആവശ്യം എവിടെയുണ്ടോ അവിടെ തുണയായി എത്തുക എന്നതിലാണു തന്റെ വിശ്വാസം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും താന്‍ ഉത്സുകനായിരുന്നു. ആര്‍.സി.സി. പ്രോജക്ടിനു വേണ്ടിതുടക്കം മുതലേപ്രവര്‍ത്തിച്ചവരില്‍ ഒരാളായിരുന്നു താന്‍.

ഭാര്യ  ബിന്ദു  നേഴ്‌സ് പ്രാക്ടീഷണറാണ്. മക്കള്‍: സ്‌നേഹ കള­ത്തില്‍, സ്റ്റീവ് കള­ത്തില്‍, സാറ കള­ത്തില്‍.

Facebook Comments

Comments

  1. അനിൽ മേനോൻ

    2020-09-11 00:28:50

    സ്റ്റാൻലിയെ പോലെയുള്ളവർ ഫോമായുടെ സെക്രെട്ടറി പദവിയിലെത്തണം. ദൈവം അനുഗ്രഹിക്കട്ടെ.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമ ഹെല്പിങ് ഹാന്‍ഡ്‌സ് ന്യൂയോര്‍ക്ക് മേഖല മെമ്പര്‍ഷിപ് ക്യാമ്പയിന്‍ സെനറ്റര്‍ കെവിന്‍ തോമസ് ഉദ്ഘാടനം ചെയ്തു

ഫോമാ നഴ്സിംഗ് ഫോറം: ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്ക് ഫോമയുടെ മറ്റൊരു സംരംഭം

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ വിമന്‍സ് ഫോറം വനിതാദിനവും ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനവും വര്‍ണോജലമായി

ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ മത്സരിക്കുന്നു

ഫോമയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ദ്വൈമാസികയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളും

ഫോമാ സാന്ത്വന സംഗീതം അൻപതാം എപ്പിസോഡ് മാർച്ച് 28 ന്: ലൈവ് ഓർക്കസ്ട്ര

ഫോമാ ബിസിനസ് ഫോറം മേഖല സമിതികളുടെ ഔദോഗിക ഉദ്ഘാടനം മാർച്ച് 27 ന്

ഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നു

ഫോമാ എംപയർ റീജിയന് നവനേതൃത്വം ; ഷോബി ഐസക് - (ആർ.വി.പി) , ഷോളി കുമ്പിളുവേലി (സെക്രട്ടറി )

ഫോമയുടെ നേതൃത്വത്തില്‍ ദ്വൈമാസിക ആരംഭിക്കുന്നു. മാസികയ്ക്ക് പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പാരിതോഷികം.

ഫോമാ മുഖാമുഖം : മലയാളികളുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറയുമെന്ന് : ഡോ ജേക്കബ് തോമസ് ഐ. പി. എസ്

ഫോമാ മുഖാമുഖം - ചലച്ചിത്രം സംവിധായകന്റെ മാത്രം കലയല്ല: ജീത്തു ജോസഫ്

ഫോമ 2022- 24 പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജയിംസ് ഇല്ലിക്കലിനെ എം.എ.സി.എഫ് എന്‍ഡോഴ്‌സ് ചെയ്തു

സംവിധായകന്‍ ജീത്തു ജോസഫുമായി ഫോമ മുഖാമുഖം മാര്‍ച്ചു 13 നു വൈകുന്നേരം 9.30 ന്

ഫോമാ വനിതാ ദേശീയ സമിതി വനിതാ ദിനാഘോഷം ചലച്ചിത്ര നടി സുനിതാ രാജ് മാര്‍ച്ച് 13 ന് ഉദ്ഘാടനം ചെയ്യും

ഒ സി ഐ : ഫോമാ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തും

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്റെ നിര്യാണത്തിൽ ഫോമ  അനുശോചിച്ചു

ഫോമാ ക്രിഡന്‍ഷ്യല്‍ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഫോമാ വനിതാ ഫോറം ലോക വനിതാ ദിനം ആഘോഷിക്കുന്നു.

പ്രവാസി യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ.ടെസ്റ്റ്  സൗജന്യമാക്കിയത്  ഫോമാ സ്വാഗതം ചെയ്തു

ഫോമാ വനിതാ സമിതി വനിതാ പ്രതിഭകളെ ആദരിക്കുന്നു

ഫോമാ വിമന്‍സ് ഫോറത്തിന്റെ വാരാന്ത്യ പരിപാടികള്‍

ഫോമാ യൂത്ത് ഫോറം 27-നു ദിവ്യ ഉണ്ണി ഉദ്ഘാടനം ചെയ്യും

ഇ.എം.സി.സി വിവാദ കരാർ സംബന്ധിച്ച്‌ ഫോമയുടെ ഔദ്യോഗിക വിശദീകരണ കുറിപ്പ്

ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഉല്‍ഘാടനം വര്‍ണ്ണഗംഭീരമായി റ്റാമ്പായില്‍ അരങ്ങേറി

ഫോമ: സേവന സന്നദ്ധരായവര്‍ക്ക് ഏറ്റവും നല്ല മാതൃക.: പി.ബി .നൂഹ്

ഫോമാ 2020 -2022 പൊളിറ്റിക്കല്‍ ഫോറം ഭാരവാഹികളെ പ്രഖ്യാപിച്ചു. സജി കരിമ്പന്നൂര്‍ ചെയര്‍മാന്‍

ചാരിറ്റി ബാങ്ക് തുടങ്ങി ഫോമ: അഭിമാന പദ്ധതി ഹെല്‍പിംഗ് ഹാന്‍ഡ്‌സ് പി.ബി. നുഹ് ഉദ്ഘാടനം ചെയ്തു

നിയുക്ത കേരള ചീഫ് സെക്രട്ടറി ശ്രീ ജോയി വാഴയിലുമായി ഫോമാ മുഖാമുഖം നാളെ

View More