-->

fomaa

ഞങ്ങളുമുണ്ട് ഫോമാ നാടകമേള 2020 ല്‍, നാടകമാമാങ്കത്തിനു ഊഷ്മള സ്വീകരണം

Published

on

 സെപ്റ്റംബര്‍ 20 ഞായറാഴ്ച സൂം മീറ്റിംഗിലൂടെ നടക്കുന്ന ഫോമാ നാടകമേള 2020 ലെ  നാടകമാമാങ്കത്തിനു ഊഷ്മള സ്വീകരണം. അനവധി എന്‍ട്രികള്‍ ഇതുവരെ ലഭിച്ചു കഴിഞ്ഞതായി നാടകമേളയുടെ കോര്‍ഡിനേറ്റര്‍ പൗലോസ് കുയിലിടാനും കണ്‍വീനര്‍ നെവിന്‍ ജോസും അറിയിച്ചു .കോവിഡ് 19 പശ്ചാത്തലത്തില്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ നടത്താനുള്ള സാഹചര്യങ്ങള്‍ ഇല്ലാത്തിതിനാല്‍ ഒരു വിര്‍ച്വല്‍ രീതിയിലാണ് നാടകമേളയുടെ ഒരുക്കങ്ങള്‍. പത്ത് മിനിറ്റില്‍ കൂടാതെയുള്ള  എഡിറ്റിംഗ് ഇല്ലാത്ത നാടകങ്ങള്‍ അയേക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ 10 ആണ് .

ഇതുവരെയുള്ള എന്‍ട്രിസ് ഇപ്രകാരം ആണ് . (1) കാത്തിരിപ്പിനൊടുവില്‍ - സൈജന്‍ കനിയോടിയില്‍ (ഗ്രേറ്റ് ലേക്ക് റീജിയന്‍) 2). ക്വാറന്റൈന്‍- സണ്ണി കല്ലൂപ്പാറ (എമ്പയര്‍ റീജിയന്‍), 3) മുഖം മൂടി - ജോജോ വാത്യേലില്‍ (സണ്‍ഷൈന്‍ റീജിയന്‍),  4). രണ്ടു മുഖങ്ങള്‍ -  ജേക്കബ് പൗലോസ്  (ക്യാപിറ്റല്‍ റീജിയന്‍),  5) ഞാന്‍ ഒരു കഥ പറയട്ടെ - ജോജി വര്‍ഗീസ് (എമ്പയര്‍ റീജിയന്‍),  6) നാട്ടു വര്‍ത്തമാനം -  ബാബു ദേവസ്യ (സണ്‍ഷൈന്‍ റീജിയന്‍) 7 കനല്‍  - ഡോ. ജില്‍സി ഡിന്‍സ് (വെസ്റ്റേണ്‍ റീജിയന്‍-8), കാണാതെ വിശ്വസിക്കുന്നവര്‍ - ബിജു തൈച്ചിറ (അറ്റ്‌ലാര്‍ജ് റീജിയന്‍- 9 ) നന്മ നിറഞ്ഞ ഔസേപ്പച്ചന്‍ - ജിജോ ചിറയില്‍ (സണ്‍ഷൈന്‍ റീജിയന്‍) 10 നമുക്കൊക്കെ എന്ത് ഓണം -  ആല്‍വിന്‍ ജിജു (സണ്‍ഷൈന്‍ റീജിയന്‍) 11 മൂന്നാം കണ്ണ് -  സജി സെബാസ്റ്റ്യന്‍ (സണ്‍ഷൈന്‍ റീജിയന്‍),  12  ദി പ്രൊഡിഗല്‍ സണ്‍ -സണ്ണി കല്ലൂപ്പാറ (എമ്പയര്‍ റീജിയന്‍) 13 ബ്ലാക്ക് ആന്‍ഡ് വൈറ്റ് -സലിം (സതേണ്‍ റീജിയന്‍).

ഫോമയുടെ ഈ നാടകമേള ഒരു മഹാസംരംഭം ആണെന്നും നാടകത്തെയും മറ്റു കലകളെയും ഫോമാ എന്നും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഇതില്‍ പങ്കെണ്ടുക്കാന്‍ സാധിച്ചത് ഒരു നേട്ടം ആണെന്നും എല്ലാ കണ്ടസ്റ്റന്‍സും അഭിപ്രായപ്പെട്ടു.

"മനുഷ്യനും അദൃശ്യനായ കൊറോണയും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി എഡിറ്റിംഗ് കൂടാതെ ഒരു നാടകം .ആര്‍ക്കും. തയ്യാറാക്കാം. പത്ത് മിനിട്ട് ദൈര്‍ഘ്യത്തില്‍ ഒറ്റ സ്റ്റാറ്റിക് ഫോണില്‍ ഷൂട്ട് ചെയ്യണം എന്ന് മാത്രം. സെപ്റ്റംബര്‍ 10 നകം ലഭിക്കുന്ന നാടകങ്ങള്‍ പ്രശസ്ത നടനും, നിര്‍മ്മാതാവും എഴുത്തുകാരനുമായ തമ്പി ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രീ ജഡ്ജിംഗ് പാനല്‍ പാനലില്‍ പ്രഗത്ഭരായ കൊച്ചിന്‍ ഷാജി, മിത്രസ് രാജന്‍, ചാക്കോച്ചന്‍ ജോസഫ് എന്നീ  വിദഗ്ദ്ധ സമിതി പരിശോധിക്കും.

തെരഞ്ഞെടുക്കുന്ന നാടകങ്ങളുടെ വിധികര്‍ത്താക്കള്‍ കേരളത്തിലെ മികച്ച നാടകാചാര്യന്മാരാണ് .ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടുന്ന നാടകങ്ങള്‍ക്ക് കാഷ് പ്രൈസ്  നല്‍കും.മികച്ച നാടകത്തിനുള്ള ഒന്നാം സമ്മാനമായ 750 ഡോളര്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് സിജില്‍ പാലയ്ക്കലോടി, രണ്ടാം സമ്മാനമായ 500 ഡോളര്‍  അനിയന്‍ ജോര്‍ജ്, മൂന്നാം സമ്മാനം 300 ഡോളര്‍ തോമസ് ടി. ഉമ്മന്‍. കൂടാതെ മികച്ച നടന്‍ 150 ഡോളര്‍ ടി. ഉണ്ണികൃഷ്ണന്‍, മികച്ച നടി 150 ഡോളര്‍ വില്‍സണ്‍ ഉഴത്തില്‍, ബെസ്റ്റ് ഡയറക്ടര്‍ 150 ഡോളര്‍ ജിബി എം. തോമസ്, ബെസ്റ്റ് സ്ക്രിപ്റ്റ് 150 ഡോളര്‍ ജോസ് മണക്കാട്ട്, പ്ലാക്കുകള്‍, ട്രോഫികള്‍  ബിജു ആന്റണി എന്നിവരും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നു.

സെപ്റ്റംബര്‍ 20 ഞായറാഴ്ച സൂം മീറ്റിംഗിലൂടെയാണ് നാടകമേളയുടെ അവാര്‍ഡ് നൈറ്റ് ഒരുക്കിയിരിക്കുന്നത് .ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയോടെയൊപ്പം നാടക മേളയുടെ സാങ്കേതിക കൈകാര്യം ചെയ്യാന്‍ സെന്‍സ് കുര്യന്‍ (ടെക്‌സസ്), ജിജോ ചിറയില്‍ (ഫ്‌ളോറിഡ) എന്നിവരും ഒപ്പമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക പൗലോസ് കുയിലാടന്‍ (4074620713), നെവിന്‍ ജോസ് (352346 0312)

Facebook Comments

Comments

  1. CID നസിർ

    2020-09-11 16:09:00

    ജഡ്ജിങ് പാനൽ ശരിയല്ല കേട്ടോ? ഇവർക്കൊക്കെ നാടകത്തെപ്പറ്റി കലയെപ്പറ്റി എന്തറിയാം. നല്ല ജഡ്‌ജസ് വരണം. മുഖത്തെ നോക്കാതെ, നിസ്പക്ഷമായി മാർക്കിടേണം. അല്ലെങ്കിൽ ചുമ്മാ കോടതിക്കേസും കേസും അപ്പീലും ഒക്കെ ആകും കേട്ടോ. ഇപ്പോൾ തന്നെ സമ്മാനങ്ങൾ തീരുമാനിച്ചതായി CID നസിർ അറിയുന്നു .

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമ ഹെല്പിങ് ഹാന്‍ഡ്‌സ് ന്യൂയോര്‍ക്ക് മേഖല മെമ്പര്‍ഷിപ് ക്യാമ്പയിന്‍ സെനറ്റര്‍ കെവിന്‍ തോമസ് ഉദ്ഘാടനം ചെയ്തു

ഫോമാ നഴ്സിംഗ് ഫോറം: ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്ക് ഫോമയുടെ മറ്റൊരു സംരംഭം

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ വിമന്‍സ് ഫോറം വനിതാദിനവും ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനവും വര്‍ണോജലമായി

ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ മത്സരിക്കുന്നു

ഫോമയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ദ്വൈമാസികയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളും

ഫോമാ സാന്ത്വന സംഗീതം അൻപതാം എപ്പിസോഡ് മാർച്ച് 28 ന്: ലൈവ് ഓർക്കസ്ട്ര

ഫോമാ ബിസിനസ് ഫോറം മേഖല സമിതികളുടെ ഔദോഗിക ഉദ്ഘാടനം മാർച്ച് 27 ന്

ഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നു

ഫോമാ എംപയർ റീജിയന് നവനേതൃത്വം ; ഷോബി ഐസക് - (ആർ.വി.പി) , ഷോളി കുമ്പിളുവേലി (സെക്രട്ടറി )

ഫോമയുടെ നേതൃത്വത്തില്‍ ദ്വൈമാസിക ആരംഭിക്കുന്നു. മാസികയ്ക്ക് പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പാരിതോഷികം.

ഫോമാ മുഖാമുഖം : മലയാളികളുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറയുമെന്ന് : ഡോ ജേക്കബ് തോമസ് ഐ. പി. എസ്

ഫോമാ മുഖാമുഖം - ചലച്ചിത്രം സംവിധായകന്റെ മാത്രം കലയല്ല: ജീത്തു ജോസഫ്

ഫോമ 2022- 24 പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജയിംസ് ഇല്ലിക്കലിനെ എം.എ.സി.എഫ് എന്‍ഡോഴ്‌സ് ചെയ്തു

സംവിധായകന്‍ ജീത്തു ജോസഫുമായി ഫോമ മുഖാമുഖം മാര്‍ച്ചു 13 നു വൈകുന്നേരം 9.30 ന്

ഫോമാ വനിതാ ദേശീയ സമിതി വനിതാ ദിനാഘോഷം ചലച്ചിത്ര നടി സുനിതാ രാജ് മാര്‍ച്ച് 13 ന് ഉദ്ഘാടനം ചെയ്യും

ഒ സി ഐ : ഫോമാ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തും

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്റെ നിര്യാണത്തിൽ ഫോമ  അനുശോചിച്ചു

ഫോമാ ക്രിഡന്‍ഷ്യല്‍ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഫോമാ വനിതാ ഫോറം ലോക വനിതാ ദിനം ആഘോഷിക്കുന്നു.

പ്രവാസി യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ.ടെസ്റ്റ്  സൗജന്യമാക്കിയത്  ഫോമാ സ്വാഗതം ചെയ്തു

ഫോമാ വനിതാ സമിതി വനിതാ പ്രതിഭകളെ ആദരിക്കുന്നു

ഫോമാ വിമന്‍സ് ഫോറത്തിന്റെ വാരാന്ത്യ പരിപാടികള്‍

ഫോമാ യൂത്ത് ഫോറം 27-നു ദിവ്യ ഉണ്ണി ഉദ്ഘാടനം ചെയ്യും

ഇ.എം.സി.സി വിവാദ കരാർ സംബന്ധിച്ച്‌ ഫോമയുടെ ഔദ്യോഗിക വിശദീകരണ കുറിപ്പ്

ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഉല്‍ഘാടനം വര്‍ണ്ണഗംഭീരമായി റ്റാമ്പായില്‍ അരങ്ങേറി

ഫോമ: സേവന സന്നദ്ധരായവര്‍ക്ക് ഏറ്റവും നല്ല മാതൃക.: പി.ബി .നൂഹ്

ഫോമാ 2020 -2022 പൊളിറ്റിക്കല്‍ ഫോറം ഭാരവാഹികളെ പ്രഖ്യാപിച്ചു. സജി കരിമ്പന്നൂര്‍ ചെയര്‍മാന്‍

ചാരിറ്റി ബാങ്ക് തുടങ്ങി ഫോമ: അഭിമാന പദ്ധതി ഹെല്‍പിംഗ് ഹാന്‍ഡ്‌സ് പി.ബി. നുഹ് ഉദ്ഘാടനം ചെയ്തു

നിയുക്ത കേരള ചീഫ് സെക്രട്ടറി ശ്രീ ജോയി വാഴയിലുമായി ഫോമാ മുഖാമുഖം നാളെ

View More