-->

fomaa

ഫോമാ നഴ്‌സിംഗ് സ്‌കോളർഷിപ്പുകൾ സെപ്റ്റംബർ ഇരുപത്തിയാറാം തീയതി വിതരണം ചെയ്യും

പന്തളം ബിജു തോമസ്, പി.ആർ.ഒ

Published

on

ഡാളസ്: ഫോമാ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന നഴ്‌സിംഗ് സ്കോളർഷിപ്പുകളുടെ വിതരണോദ്ഘാടനം കേരളം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചർ ഓൺലൈനിൽ നിർവഹിക്കും. സെപ്റ്റംബർ ഇരുപത്തിയാറാം തീയതി ശനിയാഴ്ച, അമേരിക്കൻ ഈസ്റ്റേൺ സമയം രാവിലെ കൃത്യം ഒൻപതു മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ  അർഹരായ നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ കൈമാറും. (ഇന്ത്യൻ സമയം സെപ്റ്റംബർ ഇരുപത്തിയാറാം തീയതി വൈകിട്ടു ആറരയ്ക്ക്).

അൻപത്തിയെട്ട് വിദ്യാർത്ഥികൾക്കാണ് ഫോമായുടെ നഴ്‌സിംഗ് സ്‌കോളർഷിപ്പിന് അർഹരായിരിക്കുന്നത്. ഇതിനായി, കഴിഞ്ഞ  വർഷം ഡിസംബറിൽ, കേരള സംസ്ഥാന  സർക്കാരിന്റെ അംഗീകൃത നഴ്‌സിംഗ് വിദ്യാലയങ്ങളിൽ നിന്നും നേരിട്ട് അപേക്ഷകൾ ക്ഷണിച്ചിരുന്നു. ആയിരകണക്കിന് അപേക്ഷകരിൽ നിന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളിൽ നിന്ന്, മെറിറ്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇവർ. ഇപ്പോൾ നഴ്‌സിംഗ്  പഠനം തുടർന്നുകൊണ്ടിരിക്കുന്നവരെയാണ് ഇതിനായി പരിഗണിച്ചത്. അൻപതിനായിരം രൂപായുടെ ഈ സ്‌കോളർഷിപ്പ്,  ഈ കോവിഡ്  മഹാമാരി കാലത്ത്  ഇവർക്ക് വലിയ ഒരു സഹായകമാകും. സ്കോളർഷിപ് തുക ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ഡിപ്പോസിറ്റ്  ചെയ്യുകയാണ്. ഇതിനായുള്ള എല്ലാവിധ നടപടികളും പൂർത്തിയായി കഴിഞ്ഞു. ഫോമായുടെ പൊതുയോഗത്തിൽ ഈ സ്‌കോളർഷിപ്പ് പദ്ധതിയെ പ്രത്യേകം പ്രശംസിച്ചിരുന്നു.

സൂം വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന ഈ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി, ഈ സ്‌കോളർഷിപ്പ് പദ്ധതിയുടെ ചു ക്കൻ പിടിച്ച ഫോമാ വിമൻസ് ഫോറം ചെയർമാൻ രേഖ നായർ അറിയിച്ചു. ഫോമായുടെ റീജിയൻ തലങ്ങളിൽ രൂപീകരിച്ചിട്ടുള്ള വിമൻസ് ഫോറം  കമ്മറ്റികളുടെ പൂർണ്ണ സഹകരണം ഈ പദ്ധതിയുടെ  വിജയത്തിന്  വലിയ ഒരു കാരണമായി എടുത്തു പറയേണ്ടതായുണ്ട്.  ഈ സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് ഉദാരമായി സംഭാവന ചെയ്ത എല്ലാ മഹത് വ്യക്തികളോടുമുള്ള   സീമമായ നന്ദി  വൈസ് ചെയർ പേഴ്‌സൺ അബിത  ജോസ്, അഡ്വൈസറി ബോർഡ് ചെയർ കുസുമം ടൈറ്റസ്, അഡ്വൈസറി വൈസ് ചെയർ ഗ്രേസി ജെയിംസ്, ഫോമാ വിമൻസ് ഫോറം നാഷണൽ കമ്മറ്റി മെംബേർസ് എന്നിവർ സംയുക്തമായി രേഖപ്പെടുത്തി.

അൻപത്തിയെട്ട് കുട്ടികൾക്ക് സ്‌കോളർഷിപ്പ് നൽകുവാനുള്ള  നിയോഗം  ഏറ്റെടുക്കുവാൻ കഴിഞ്ഞത്  ഫോമായുടെ വിജയം. ഫോമയേ നയിക്കുന്നവരുടെ വിജയം. നമ്മുടെ വിജയം. സഹായങ്ങൾ നൽകിയ എല്ലാ സുമനസുകളുടെയും മുൻപിൽ നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നതായി ഫോമാ  പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു,  സെക്രെട്ടറി ജോസ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്‌,  ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, എന്നിവര്‍ കൃതജ്ഞതയോടെ അറിയിച്ചു. 

Facebook Comments

Comments

  1. സോമൻ നായർ

    2020-09-12 05:52:29

    കോവിഡിനെ തോൽപിച്ച ചങ്കൂറ്റം, രേഖാ നായരാണ് താരം. വളരെ നല്ല കാര്യമാണ്, അഭിനന്ദിക്കാൻ വാക്കുകളില്ല. ഫോമാ വളർന്നുകൊണ്ടിരിക്കട്ടെ.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമ ഹെല്പിങ് ഹാന്‍ഡ്‌സ് ന്യൂയോര്‍ക്ക് മേഖല മെമ്പര്‍ഷിപ് ക്യാമ്പയിന്‍ സെനറ്റര്‍ കെവിന്‍ തോമസ് ഉദ്ഘാടനം ചെയ്തു

ഫോമാ നഴ്സിംഗ് ഫോറം: ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്ക് ഫോമയുടെ മറ്റൊരു സംരംഭം

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ വിമന്‍സ് ഫോറം വനിതാദിനവും ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനവും വര്‍ണോജലമായി

ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ മത്സരിക്കുന്നു

ഫോമയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ദ്വൈമാസികയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളും

ഫോമാ സാന്ത്വന സംഗീതം അൻപതാം എപ്പിസോഡ് മാർച്ച് 28 ന്: ലൈവ് ഓർക്കസ്ട്ര

ഫോമാ ബിസിനസ് ഫോറം മേഖല സമിതികളുടെ ഔദോഗിക ഉദ്ഘാടനം മാർച്ച് 27 ന്

ഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നു

ഫോമാ എംപയർ റീജിയന് നവനേതൃത്വം ; ഷോബി ഐസക് - (ആർ.വി.പി) , ഷോളി കുമ്പിളുവേലി (സെക്രട്ടറി )

ഫോമയുടെ നേതൃത്വത്തില്‍ ദ്വൈമാസിക ആരംഭിക്കുന്നു. മാസികയ്ക്ക് പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പാരിതോഷികം.

ഫോമാ മുഖാമുഖം : മലയാളികളുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറയുമെന്ന് : ഡോ ജേക്കബ് തോമസ് ഐ. പി. എസ്

ഫോമാ മുഖാമുഖം - ചലച്ചിത്രം സംവിധായകന്റെ മാത്രം കലയല്ല: ജീത്തു ജോസഫ്

ഫോമ 2022- 24 പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജയിംസ് ഇല്ലിക്കലിനെ എം.എ.സി.എഫ് എന്‍ഡോഴ്‌സ് ചെയ്തു

സംവിധായകന്‍ ജീത്തു ജോസഫുമായി ഫോമ മുഖാമുഖം മാര്‍ച്ചു 13 നു വൈകുന്നേരം 9.30 ന്

ഫോമാ വനിതാ ദേശീയ സമിതി വനിതാ ദിനാഘോഷം ചലച്ചിത്ര നടി സുനിതാ രാജ് മാര്‍ച്ച് 13 ന് ഉദ്ഘാടനം ചെയ്യും

ഒ സി ഐ : ഫോമാ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തും

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്റെ നിര്യാണത്തിൽ ഫോമ  അനുശോചിച്ചു

ഫോമാ ക്രിഡന്‍ഷ്യല്‍ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഫോമാ വനിതാ ഫോറം ലോക വനിതാ ദിനം ആഘോഷിക്കുന്നു.

പ്രവാസി യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ.ടെസ്റ്റ്  സൗജന്യമാക്കിയത്  ഫോമാ സ്വാഗതം ചെയ്തു

ഫോമാ വനിതാ സമിതി വനിതാ പ്രതിഭകളെ ആദരിക്കുന്നു

ഫോമാ വിമന്‍സ് ഫോറത്തിന്റെ വാരാന്ത്യ പരിപാടികള്‍

ഫോമാ യൂത്ത് ഫോറം 27-നു ദിവ്യ ഉണ്ണി ഉദ്ഘാടനം ചെയ്യും

ഇ.എം.സി.സി വിവാദ കരാർ സംബന്ധിച്ച്‌ ഫോമയുടെ ഔദ്യോഗിക വിശദീകരണ കുറിപ്പ്

ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഉല്‍ഘാടനം വര്‍ണ്ണഗംഭീരമായി റ്റാമ്പായില്‍ അരങ്ങേറി

ഫോമ: സേവന സന്നദ്ധരായവര്‍ക്ക് ഏറ്റവും നല്ല മാതൃക.: പി.ബി .നൂഹ്

ഫോമാ 2020 -2022 പൊളിറ്റിക്കല്‍ ഫോറം ഭാരവാഹികളെ പ്രഖ്യാപിച്ചു. സജി കരിമ്പന്നൂര്‍ ചെയര്‍മാന്‍

ചാരിറ്റി ബാങ്ക് തുടങ്ങി ഫോമ: അഭിമാന പദ്ധതി ഹെല്‍പിംഗ് ഹാന്‍ഡ്‌സ് പി.ബി. നുഹ് ഉദ്ഘാടനം ചെയ്തു

നിയുക്ത കേരള ചീഫ് സെക്രട്ടറി ശ്രീ ജോയി വാഴയിലുമായി ഫോമാ മുഖാമുഖം നാളെ

View More