നിനക്ക് മൊണാലിസച്ചന്തം
അതിനായി
പ്രത്യേകിച്ചൊന്നും നീ
ചെയ്തില്ലല്ലൊ
നിശ്ചിന്ത കൊണ്ട്
ഇടയ്ക്കിടെ, മനസ്സ്
കഴുകിയതല്ലാതെ...
------------------
അതില്ലെന്നു തോന്നുന്നു
ഇതല്ലെന്നു തോന്നുന്നു
ഒന്നും തോന്നേണ്ട-
തില്ലെന്നു 'തോന്നുന്നു'
------------------
എവിടെ നിൻ സ്ഥാനമെ-
ന്നാരോ ചോദിച്ചു
അറിയില്ലയെന്നേ പറഞ്ഞു
ഞാൻ 'ഹൃദയമേ'
-------------------
തിന്നു തിന്നു തീരാറാകുമ്പോൾ
മഹാരുചിയുദിയ്ക്കുന്നു!
ചിറി നക്കിത്തോർത്തുന്നു
ഇലനക്കി നക്കിത്തിന്നുന്നു