-->

fomaa

മികച്ച സംഘാടകനും അര്‍പ്പണബോധമുള്ള പ്രവര്‍ത്തകനും: ബിജു തോണിക്കടവില്‍ ഫോമാ. ജോ. ട്രഷറര്‍ സ്ഥാനത്തേക്ക്

Published

on

ഏറ്റെടുക്കുന്ന ജോലികള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുകയും എല്ലാവരുമായും നല്ല ബന്ധം നിലനിര്‍ത്തുകയും ചെയ്യുന്നവരാണ് ഏതൊരു സംഘടനക്കും ആവശ്യം. ഫോമായിലെ പുതുതലമുറയിലെ നേതാക്കളെല്ലാം ഇക്കാര്യത്തില്‍ മാത്രുക തന്നെയാണ്. അവരില്‍ മികച്ച പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധേയനാണു ജോ. ട്രഷറര്‍ സ്ഥാനാര്‍ഥി ബിജു തോണിക്കടവില്‍.

ഊര്‍ജസ്വലമായും അര്‍പ്പണബോധത്തോടെയും പ്രവര്‍ത്തിക്കുന്ന ബിജു തോണിക്കടവിലിനെ പോലുള്ളവരാണ് ഫോമായുടെ ശക്തി. അവരുടെ കയ്യില്‍ സംഘടനയുടെ ഭാവി സുരക്ഷിതമായിരിക്കും.

ഇ-മലയാളിയുടെ അഭിമുഖത്തില്‍ നിന്ന്

ഫ്‌ലോറിഡയില്‍ കൊറോണ നാശം വിതക്കുകയാണല്ലോ? നിങ്ങള്‍ സുരക്ഷിതര്‍ ആണോ?

ഞങ്ങളുടെ നഗരത്തില്‍ (മയാമിക്കടുത്ത് പാം ബീച്ച്) കൊറോണ വ്യാപനം ശക്തമാണ്. സി.ഡി.സി. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നു. ഇതുവരെ പരിചയക്കാര്‍ എല്ലാവരും സുരക്ഷിതര്‍.

കൊറോണാ പ്രതിരോധിക്കുന്നതിനും മറ്റും ആയി ഫോമാ സണ്‍ഷൈന്‍ റീജിയന്റെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സ് ആരംഭിക്കുകയും, പ്രഗല്ഭ ഡോക്ടര്‍മാരെ ഉള്‍കൊള്ളിച്ചു ഹെല്പ്‌ലൈന്‍ ആരംഭിക്കുകയും ചെയ്തു. സോഷ്യല്‍ വര്‍ക്കേഴ്‌സിനെ ഉള്‍പ്പെടുത്തി ഇമോഷണല്‍ ഹെല്പ്പ്‌ലൈന്‍ ആരംഭിച്ചു. കൊറോണ സംബന്ധിച്ച സംശയങ്ങള്‍ നിവാരണം ചെയ്യുന്നതിനായി ഡോക്ടറോട് നേരിട്ട് സംവാദിക്കുന്നതിനുള്ള അവസരം ഒരുക്കി. മാനസികമായ പിരിമുറുക്കത്തിന്നു അയവു വരുത്തുവാന്‍ തക്കവണ്ണം കൃഷി പാഠം പരിപാടി നടപ്പില്‍ ആക്കി. റീജിയനില്‍ പെട്ട എല്ലാ അസോസിയേഷനുകളും കോവിഡിനെ പ്രതിരോധിക്കുന്നതിന് സഹായവുമായി എപ്പോഴും കൂടെ ഉണ്ടായിരുന്നു.

ഇലക്ഷന്‍ പ്രചാരണം എങ്ങനെ നടക്കുന്നു?

പ്രചാരണം വളരെ ഭംഗി ആയി പോകുന്നു. ഫോമാ എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ആത്മാര്‍ത്ഥമായി പൂര്‍ത്തീകരിക്കുവാന്‍ എനിക്ക് സാധിച്ചു. അതിന് എന്നെ സഹായിച്ച ഫോമായുടെ എല്ലാ നേതാക്കെന്മാര്‍ക്കും നന്ദി പറയാനുംകൂടി ഞാന്‍ ഈ അവസരം വിനിയോഗിക്കുന്നു. ഒട്ടുമിക്ക പ്രതിനിധികളോടും സംസാരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാ കാര്യങ്ങളും പരമാവധി വിശദികരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു . അവരുടെ ഭാഗത്തു നിന്ന് വളരെ അനുകുലമായ പ്രതികരണമാണു ഉണ്ടാകുന്നത് .

മല്‍സര രംഗത്തു വരുവാന്‍ കാരണമെന്ത്?
നാട്ടിലും ഇവിടെയും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ എന്നും സജീവമയിരുന്നു. ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയാല്‍ നമ്മുടെ സമൂഹത്തിന്നു വേണ്ടി കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. നാറാണംമൂഴി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എന്ന നിലയില്‍ ഉള്ള പ്രവര്‍ത്തന പരിചയം ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തും ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു.

സണ്‍ഷൈന്‍ റീജിയന്‍ ആര്‍.വി.പി. എന്ന നിലയില്‍ റീജിയനില്‍ ഉള്ള 11 മലയാളീ അസ്സോസിയേഷനുകളിലും പോകുവാനും അവരുടെ പരിപാടികളില്‍ പങ്കെടുക്കുവാനും സമയം കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലും അമേരിക്കയിലും പല സാമൂഹ്യ സമുദായ സംഘടനകളും ട്രസ്റ്റി ആയിട്ട് പ്രവര്‍ത്തിച്ചു പരിചയവും ഉണ്ട്.

ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിക്കുവാന്‍ കഴിയും. എന്റെ പ്രവര്‍ത്തങ്ങള്‍ക്ക്, എന്റെ കുടുംബത്തിന്റെ പരിപൂര്‍ണ പിന്തുണയുണ്ട്.

പാനലിനെപറ്റിയുള്ള അഭിപ്രായം?

പാനലിനു നേതൃത്വം നല്‍കുന്നത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ ആണ്. പാനലിനുപരിയായി ഒരു ടീം ആയി പ്രവര്‍ത്തിക്കുവാന്‍ മാനസികമായി അടുപ്പം ഉള്ളവര്‍ ഒരു ധാരണയോടു കൂടി പ്രവര്‍ത്തിക്കുന്നത് സംഘടനയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണം ആണ് എന്നാണു എന്റെ അഭിപ്രായം. ഫോമാ എന്ന മഹാപ്രസ്ഥാനത്തിന് സാമൂഹിക നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ നിരവധി മേഖലകള്‍ ഉണ്ട്. അടുത്ത കമ്മിറ്റിയ്ക്ക് സംഘടനയെ കൂടുതല്‍ ഉന്നതിയില്‍ എത്തിക്കാന്‍ കഴിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു .

മുന്‍ കാല പ്രവര്‍ത്തനനങ്ങള്‍ എന്തൊക്കെ?

അമേരിക്കയില്‍ ഞാന്‍ സംഘടന പ്രവര്‍ത്തനം തുടങ്ങുന്നതു പാം ബീച്ച് അസോസിയേഷന്റെ ഓഡിറ്റര്‍ ആയാണ്. അതിന്നു ശേഷം കമ്മിറ്റി മെമ്പര്‍, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്ന് ഈ നിലയില്‍ പ്രവര്‍ത്തിച്ചു. ഞാന്‍ അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്ന സമയത്തു, ഫോമാ നടത്തിയ റീജിയനല്‍ കാന്‍സര്‍ സെന്റര്‍ പ്രോജക്ടിന് ഒരു നല്ല തുക സംഭാവന ചെയ്യുവാന്‍ ഞങ്ങളുടെ കമ്മിറ്റിക്കു കഴിഞ്ഞു.

അതിന്നു ശേഷം ഫോമാ സണ്‍ഷൈന്‍ റീജിയന്‍ ജനറല്‍ കണ്‍വീനര്‍ ആയി രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചു. ഫോമാ സണ്‍ഷൈന്‍ റീജിയന്‍ യൂത്ത് ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിക്കാന്‍ ഫോമാ എന്നിക്കു അവസരം തന്നു.

കഴിഞ്ഞ ചിക്കാഗോ കണ്‍വെന്‍ഷന്റെ സൂവനീര്‍ എഡിറ്റര്‍ ആയി പ്രവര്‍ത്തിക്കുവാനും കഴിഞ്ഞു. 2018 ഞാന്‍ റീജിയന്‍ ആര്‍.വി.പി. ആയി് തിരഞ്ഞെടുക്കപ്പെട്ടു. ആര്‍.വി.പി. എന്ന നിലയില്‍ റീജിയന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി അഡൈ്വസറി ബോര്‍ഡ്, സീനിയര്‍ അഡൈ്വസറി ബോര്‍ഡ്, പൊളിറ്റിക്കല്‍ ഫോറം, വുമണ്‍'സ് ഫോറം, യൂത്ത് ഫോറം, സീനിയര്‍ ഫോറം, പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, സ്‌പോര്‍ട്‌സ് കമ്മിറ്റി, ഐ.ടി. ഫോറം, യൂത്ത് ഫെസ്റ്റിവല്‍ കമ്മിറ്റി, സുവനീര്‍ കമ്മിറ്റി എന്നിവ രൂപീകരിച്ചു.

റീജിയണിലെ എല്ലാ അസ്സോസിയേഷനുകളായും ഉള്‍പ്പെടുത്തി യൂത്ത് ഫെസ്റ്റിവല്‍ വളരെ ഭംഗിയായി നടത്തി. യുവ ജനങ്ങള്‍ക്കായി ഡ്രഗ് അവേയര്‍നസ് ക്ലാസ്, അമേരിക്കന്‍ പൊളിറ്റിക്‌സ് ക്ലാസ് എന്നിവയും, ഓറഞ്ച് വിംഗ്‌സ് ഏവിയേഷന്‍ എന്ന ഫ്‌ലൈയിംഗ് സ്‌കൂളിലേക്കു ടൂറും സംഘടിപ്പിച്ചു. കായിക പ്രേമികള്‍ക്ക് വേണ്ടി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി. വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി പല പരിപാടികള്‍ നടത്തി. സൂവനീര്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ഉള്‍കൊള്ളിച്ചുകൊണ്ടു ഒരു സൂവനീര്‍ തയ്യാറായി വരുന്നു.

ഫോമാ വില്ലജ് പ്രൊജക്റ്റ് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. എന്റെ അസോസിയേഷനില്‍ നിന്ന് ഒരു ഭവനം ഉള്‍പ്പടെ 7 വീടുകള്‍ സണ്‍ഷൈന്‍ റീജിയനില്‍ നിന്ന് നല്‍കുവാന്‍ സാധിച്ചു. കൂടാതെ, ഫോമാ വില്ലജ് പദ്ധതിയുടെ പൂര്‍ത്തീകരണത്തിന്‍ആയി, റീജിയനില്‍ നിന്ന് 6000 ഡോളര്‍ കൊടുക്കുവാനും സാധിച്ചു.

ഈ റീജിയണിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നെ സഹായിച്ച റീജിയനിലില്‍ ഉള്ള എല്ലാ നേതാക്കന്മാരോടും, അസോസിയേഷന്‍ ഭാരവാഹികളോടും, ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോടും, ആര്‍.വി.പി, നാഷണല്‍ കമ്മിറ്റി മെംബേര്‍സ്, ഫോമായുടെ എല്ലാ മുതിര്‍ന്ന നേതാക്കന്മാരോടും ഉള്ള എന്റെ നന്ദി അറിയിക്കുവാനും ഈ അവസരം ഉപയോഗിക്കുന്നു.

കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍?

റാന്നിക്കടുത്ത് നാറാണംമൂഴി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, സ്വാശ്രയ പഞ്ചായത്ത് കമ്മിറ്റി മെമ്പര്‍, കോണ്‍ഗ്രസ് (ഐ) സേവാദള്‍ പത്തനംതിട്ട ജില്ലാ ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. തൊഴില്‍ മേഖലയില്‍ തൊഴിലാളികളെ സംഘടിപ്പിച്ചു യൂണിയന്‍ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്,. ഗ്രാമത്തിലെ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ പ്രസിഡന്റ് , ട്രഷറര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാകുവാന്‍ കഴിഞ്ഞിട്ടുണ്ട്.

വിജയിച്ചാല്‍ സംഘടനയില്‍ എന്തു മാറ്റം ഉണ്ടകാനാണ് ആഗ്രഹിക്കുന്നത്?

ഫോമായുടെ അക്കൗണ്ട് കൂടുതല്‍ സുതാര്യം ആക്കുവാന്‍ ഫോമാ ട്രഷററുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഫോമായുടെ ബൈ-ലോ കാലാനുസൃതമായി പരിഷ്‌കരിക്കാന്‍ ശ്രമിക്കും. യുവാക്കളെ അമേരിക്കന്‍ പൊളിറ്റിക്‌സുമായി കൂടുതല്‍ അടുപ്പിക്കാന്‍ മുന്‍കൈ എടുക്കും. ഫോമാ കണ്‍വെന്‍ഷനും, മറ്റു ഒത്തുചേരലുകളും, കുടുംബ സംഗമമാക്കി മാറ്റാന്‍ ശ്രമിക്കും. മലയാള ഭാഷയും, നമ്മുടെ സംസ്‌കാരവും, കലകളും, നമ്മുടെ കുട്ടികളില്‍ എത്തിക്കാന്‍ പരിശ്രമിക്കും.

പാംബീച്ച് ഷെറിഫ് ഓഫീസില്‍ ഉദ്യോഗസ്ഥനാണ് ബിജു. ഭാര്യ ജൂണാ തോമസും അവിടെ ഉദ്യോഗസ്ഥ. സോനിയ തോമസ് പുത്രിയും സജെ തോമസ് പുത്രനുമാണ്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമ ഹെല്പിങ് ഹാന്‍ഡ്‌സ് ന്യൂയോര്‍ക്ക് മേഖല മെമ്പര്‍ഷിപ് ക്യാമ്പയിന്‍ സെനറ്റര്‍ കെവിന്‍ തോമസ് ഉദ്ഘാടനം ചെയ്തു

ഫോമാ നഴ്സിംഗ് ഫോറം: ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്ക് ഫോമയുടെ മറ്റൊരു സംരംഭം

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ വിമന്‍സ് ഫോറം വനിതാദിനവും ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനവും വര്‍ണോജലമായി

ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ മത്സരിക്കുന്നു

ഫോമയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ദ്വൈമാസികയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളും

ഫോമാ സാന്ത്വന സംഗീതം അൻപതാം എപ്പിസോഡ് മാർച്ച് 28 ന്: ലൈവ് ഓർക്കസ്ട്ര

ഫോമാ ബിസിനസ് ഫോറം മേഖല സമിതികളുടെ ഔദോഗിക ഉദ്ഘാടനം മാർച്ച് 27 ന്

ഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നു

ഫോമാ എംപയർ റീജിയന് നവനേതൃത്വം ; ഷോബി ഐസക് - (ആർ.വി.പി) , ഷോളി കുമ്പിളുവേലി (സെക്രട്ടറി )

ഫോമയുടെ നേതൃത്വത്തില്‍ ദ്വൈമാസിക ആരംഭിക്കുന്നു. മാസികയ്ക്ക് പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പാരിതോഷികം.

ഫോമാ മുഖാമുഖം : മലയാളികളുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറയുമെന്ന് : ഡോ ജേക്കബ് തോമസ് ഐ. പി. എസ്

ഫോമാ മുഖാമുഖം - ചലച്ചിത്രം സംവിധായകന്റെ മാത്രം കലയല്ല: ജീത്തു ജോസഫ്

ഫോമ 2022- 24 പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജയിംസ് ഇല്ലിക്കലിനെ എം.എ.സി.എഫ് എന്‍ഡോഴ്‌സ് ചെയ്തു

സംവിധായകന്‍ ജീത്തു ജോസഫുമായി ഫോമ മുഖാമുഖം മാര്‍ച്ചു 13 നു വൈകുന്നേരം 9.30 ന്

ഫോമാ വനിതാ ദേശീയ സമിതി വനിതാ ദിനാഘോഷം ചലച്ചിത്ര നടി സുനിതാ രാജ് മാര്‍ച്ച് 13 ന് ഉദ്ഘാടനം ചെയ്യും

ഒ സി ഐ : ഫോമാ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തും

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്റെ നിര്യാണത്തിൽ ഫോമ  അനുശോചിച്ചു

ഫോമാ ക്രിഡന്‍ഷ്യല്‍ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഫോമാ വനിതാ ഫോറം ലോക വനിതാ ദിനം ആഘോഷിക്കുന്നു.

പ്രവാസി യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ.ടെസ്റ്റ്  സൗജന്യമാക്കിയത്  ഫോമാ സ്വാഗതം ചെയ്തു

ഫോമാ വനിതാ സമിതി വനിതാ പ്രതിഭകളെ ആദരിക്കുന്നു

ഫോമാ വിമന്‍സ് ഫോറത്തിന്റെ വാരാന്ത്യ പരിപാടികള്‍

ഫോമാ യൂത്ത് ഫോറം 27-നു ദിവ്യ ഉണ്ണി ഉദ്ഘാടനം ചെയ്യും

ഇ.എം.സി.സി വിവാദ കരാർ സംബന്ധിച്ച്‌ ഫോമയുടെ ഔദ്യോഗിക വിശദീകരണ കുറിപ്പ്

ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഉല്‍ഘാടനം വര്‍ണ്ണഗംഭീരമായി റ്റാമ്പായില്‍ അരങ്ങേറി

ഫോമ: സേവന സന്നദ്ധരായവര്‍ക്ക് ഏറ്റവും നല്ല മാതൃക.: പി.ബി .നൂഹ്

ഫോമാ 2020 -2022 പൊളിറ്റിക്കല്‍ ഫോറം ഭാരവാഹികളെ പ്രഖ്യാപിച്ചു. സജി കരിമ്പന്നൂര്‍ ചെയര്‍മാന്‍

ചാരിറ്റി ബാങ്ക് തുടങ്ങി ഫോമ: അഭിമാന പദ്ധതി ഹെല്‍പിംഗ് ഹാന്‍ഡ്‌സ് പി.ബി. നുഹ് ഉദ്ഘാടനം ചെയ്തു

നിയുക്ത കേരള ചീഫ് സെക്രട്ടറി ശ്രീ ജോയി വാഴയിലുമായി ഫോമാ മുഖാമുഖം നാളെ

View More