-->

fomaa

മികച്ച നേതൃ പാടവം, ആത്മാര്‍ത്ഥതയും ലാളിത്യവും നിറഞ്ഞ വ്യക്തിത്വം - പോള്‍ ജോണ്‍  ഫോമാ ട്രഷറര്‍ സ്ഥാനത്തേയ്ക്ക് ഏറ്റവും അനുയോജ്യന്‍

Published

on

ഫോമായുടെ ഉത്ഭവം മുതല്‍ സംഘടനയില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച് മികവുറ്റ നേതൃത്വ പാടവം കൊണ്ട് ഏറെ ജനപ്രീതി നേടിയ സംഘാടകനാണ് പോള്‍ ജോണ്‍ . ഏറ്റെടുക്കുന്ന ജോലികള്‍ ആത്മാര്‍ത്ഥതയോടെ ചെയ്തു തീര്‍ക്കുവാന്‍ കഠിനപ്രയത്‌നം ചെയ്യുകയാണ് അദ്ദേഹത്തിന്റെ രീതി. അക്കൗണ്ടിംഗ് രംഗത്തുള്ള ഇരുപത്തിയഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഫോമാ നേതൃത്വത്തിലേക്ക് മുതല്‍ക്കൂട്ടാകും എന്നതില്‍ സംശയമില്ല .

പോള്‍ ജോണ്‍ (റോഷന്‍) സിയാറ്റലില്‍ (വാഷിംഗ്ടണ്‍ സ്റ്റേറ്റ്) ഭാര്യയും രണ്ടു കുട്ടികളുമൊത്ത് താമസിക്കുന്നു . പോള്‍ ജോണിനെ പോലുള്ള നിസ്വാര്‍ത്ഥ വ്യക്തിത്വങ്ങളുടെ കയ്യില്‍ ഫോമായുടെ ഭാവിയും പ്രവര്‍ത്തനങ്ങളും ഭദ്രമായിരിക്കും

ഇമലയാളി നടത്തിയ അഭിമുഖത്തില്‍ നിന്ന്

കൊറോണ നിങ്ങളുടെ നഗരത്തില്‍ ശക്തമാണോ? നിങ്ങളും കുടുംബവും സുരക്ഷിതര്‍ എന്ന് പ്രതീക്ഷിക്കുന്നു. എന്ത് മുന്‍ കരുതലുകളാണ് എടുക്കുന്നത്?

വെസ്റ്റ് കോസ്റ്റില്‍ കഠിനമായി കൊറോണയുടെ പിടിയിലായിരുന്ന നഗരമായിരുന്നു സിയാറ്റില്‍. ഇപ്പോള്‍ സ്ഥിതി അല്പം ശാന്തമായിരിക്കുന്നു . ദൈവാനുഗ്രഹത്താല്‍ ഞാനും കുടുംബവും സുരക്ഷിതരാണ്. കൊറോണയെ പ്രതിരോധിക്കുന്നതിനും ജനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കുന്നതിനും വേണ്ടി ഫോമാ തുടങ്ങി വെച്ച കമ്മ്യൂണിറ്റി ടാസ്‌ക് ഫോഴ്‌സ് ആന്‍ഡ് ഹെല്പ് ലൈന്‍ വെസ്റ്റേണ്‍ റീജിയന്‍ കോര്‍ഡിനേറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇപ്പോഴും ടാസ്‌ക് ഫോഴ്‌സ് ല്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

വെസ്റ്റേണ്‍ റീജിയണിലെ പതിനൊന്നു മലയാളി അസോസിയേഷനുകളിലെ പ്രസിഡന്റ്മാര്‍, പ്രഗത്ഭരായ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ തുടങ്ങിയവരെ ചേര്‍ത്ത് ഒരു വിപുലമായ കമ്മിറ്റി രൂപീകരിച്ചു. വെസ്റ്റേണ്‍ റീജിയനു മൊത്തമായി ഒരു ടാസ്‌ക് ഫോഴ്‌സ് വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് തുടങ്ങുകയും അതിലൂടെ കമ്മ്യൂണിറ്റിയുടെ ആവശ്യങ്ങള്‍ പങ്കു വെയ്ക്കപ്പെടുകയും ചെയ്യുന്നു . അങ്ങിനെ ഒരുപാട് പേരുടെ ഇന്ത്യയിലേക്കുള്ള വിസ പ്രശ്‌നങ്ങളും യാത്രാപ്രശ്‌നങ്ങളും പരിഹരിക്കുവാന്‍ സാധിച്ചു .

ഇത് സംബന്ധിച്ച് സാന്‍ഫ്രാന്‍സികോ കോണ്‍സുലേറ്റ് ജനറലിന്റെ സാന്നിധ്യത്തില്‍ വെസ്റ്റേണ്‍ റീജിയനെ മുഴുവനായി പങ്കെടുപ്പിച്ചു കൊണ്ട് ഒരു ഓണ്‍ലൈന്‍ സമ്മേളനം സാജു ജോസഫ് മുന്‍കൈ എടുത്ത് സംഘടിപ്പിച്ചു . എനിക്ക് ആ സംരംഭത്തിന്റെ ഒരു പ്രധാന ഭാഗമായിത്തീരാന്‍ സാധിച്ചു . ജനങ്ങളുടെ ആവശ്യങ്ങളും സംശയങ്ങളും കേള്‍ക്കുവാനും പരിഹരിക്കുവാനും ഈ സമ്മേളനം ഏറെ സഹായകരായിരുന്നു. ടാസ്‌ക് ഫോഴ്സ് കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ കൊറോണ പ്രതിസന്ധി കാലത്ത് ജനങ്ങള്‍ക്ക് ഏറെ സേവനം ചെയ്യാന്‍ സാധിച്ചു എന്നത് സംതൃപ്തി നല്‍കുന്നു . ഇപ്പോഴും ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ വിധ സഹായങ്ങളും ചെയ്തുകൊണ്ടിരിക്കുന്നു .

ഇലക്ഷന്‍ പ്രചാരണം എങ്ങനെ നടക്കുന്നു?

ഇലക്ഷന്‍ പ്രചാരണം വളരെ ശക്തമായി മുന്നോട്ടു പോകുന്നു . ഞാന്‍ പ്രതിനിധാനം ചെയ്യുന്ന വെസ്റ്റേണ്‍ റീജിയണിലെ അസോസിയേഷനുകളില്‍ നിന്നും പരിപൂര്‍ണ്ണ പിന്തുണയോടെയാണ് ട്രഷറര്‍ സ്ഥാനത്തേയ്ക്ക് എന്നെ നോമിനേറ്റ് ചെയ്തത് . ഫോമായുടെ പ്രാരംഭ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഫോമായുടെ എല്ലാ ദേശീയ പ്രവര്‍ത്തകരും എനിക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട് . ഫോണിലൂടെയും നേരിട്ടും ഫോമായുടെ പന്ത്രണ്ട് റീജിയനുകളില്‍ നിന്നും ഇതുപോലുള്ള പ്രതികരണവും പിന്തുണയുമാണ് ഇന്നുവരെ എനിക്ക് ലഭിച്ചിട്ടുള്ളത് . അങ്ങിനെ റീജിയന്‍ തലത്തിലും ദേശീയ തലത്തിലും പരിപൂര്‍ണ്ണമായ ഒരു പിന്തുണയോടെ ഇലക്ഷനെ നേരിടാം എന്ന വിശ്വാസമാണ് എനിക്കുള്ളത്

മത്സരിക്കുവാന്‍ കാരണമെന്ത്?

നാട്ടിലും ഇവിടെയും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ എന്നും സജീവമായിരുന്നു . ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചാല്‍ സമൂഹത്തിനു വേണ്ടി ഏറെ പ്രയോജനകരമായ പദ്ധതികള്‍ രൂപീകരിക്കാനും സേവനം ചെയ്യാനും സാധിക്കും എന്ന് കരുതുന്നു . അമേരിക്കയിലും ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഉള്ള എന്റെ സൗഹൃദ ബന്ധങ്ങള്‍ ഉപയോഗിച്ച് ഫോമായ്ക്ക് വേണ്ട സാമ്പത്തിക പിന്തുണ നല്‍കുവാന്‍ സാധിക്കും എന്ന ഉറച്ച വിശ്വാസമുണ്ട് . ഇതുകൊണ്ട് തന്നെ ഫോമായുടെ ട്രഷറര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുവാനുള്ള ആത്മവിശ്വാസവും കൈവരുന്നു . ഇരുപത്തി അഞ്ച് കൊല്ലമായുള്ള അക്കൗണ്ടിംഗ് - ധനകാര്യ മേഖലയിലുള്ള പ്രവര്‍ത്തിപരിചയവും ട്രഷറര്‍ ആയി സേവനം ചെയ്യാന്‍ എന്നെ സഹായിക്കുമെന്ന് വിശ്വാസമുണ്ട്.

സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിവരിക്കാമോ?

അമേരിക്കയില്‍ സംഘടനാ പ്രവര്‍ത്തനം തുടങ്ങുന്നത് കേരള അസോസിയേഷന്‍ ഓഫ് വാഷിംഗ്ടന്റെ കമ്മിറ്റി മെമ്പര്‍ എന്ന നിലയിലാണ് . തുടര്‍ന്ന് അസോസിയേഷന്റെ ട്രഷറര്‍, പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കാന്‍ സാധിച്ചു . അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്ന സമയത്താണ് ഫോമായുടെ ലാസ് വേഗസ് കണ്‍വെന്‍ഷന്‍ നടക്കുന്നത് . ജോണ്‍ ടൈറ്റസ്, സലിം , ജോസഫ് ഔസോ എന്നിവരായിരുന്നു അന്നത്തെ ഫോമാ നേതാക്കന്മാര്‍ . ആ കണ്‍വെന്‍ഷന്റെ ജനറല്‍ കണ്‍വീനര്‍ ആയി പ്രവര്‍ത്തിക്കുവാന്‍ എനിക്ക് അവസരം കിട്ടി . ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു കണ്‍വെന്‍ഷന്‍ ആയിരുന്നു അത് .

ലാസ് വെഗാസ് കണ്‍വെന്‍ഷനെ ഏറെ വിജയകരമായി തീര്‍ക്കാന്‍ സാധിച്ചതില്‍ കൃതാര്‍ത്ഥതയുണ്ട് . അന്ന് ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തില്‍ കേരള കണ്‍വെന്‍ഷനോടനുബന്ധിച്ച് കേരളത്തിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് മുപ്പത്തി അഞ്ച് വീടുകളോളം നിര്‍മ്മിച്ച് കൊടുക്കുവാന്‍ സാധിച്ചു . അന്നത്തെ വീട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയില്‍ നിന്ന് സേവനം ചെയ്യാന്‍ സാധിച്ചു എന്നതില്‍ ഏറെ സന്തോഷമുണ്ട്.

ബെന്നി വാച്ചാച്ചിറ ഫോമാ പ്രസിഡന്റ് ആയിരുന്ന കാലത്ത് കമ്മിറ്റിയില്‍ വെസ്റ്റേണ്‍ റീജിയന്റെ റീജിയണല്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചു . ആ രണ്ടു വര്‍ഷം ഇവിടെയുള്ള എല്ലാ അസ്സോസിയേഷനുകളെയും ഒന്നിച്ച് ചേര്‍ത്ത് പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞു . വെസ്റ്റേണ്‍ റീജിയനില്‍ നിന്നും പരമാവധി അംഗങ്ങള്‍ നാഷണല്‍ കണ്‍വെന്‍ഷന് രജിസ്റ്റര്‍ ചെയ്ത വര്‍ഷമായിരുന്നു അത് . റീജിയണല്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ജനക്ഷേമകരമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആ കാലഘട്ടത്തില്‍ സാധിച്ചിട്ടുണ്ട് .ഇപ്പോള്‍ ഫിലിപ്പ് ചാമത്തില്‍ ഫോമാ പ്രസിഡന്റ് ആയിരിക്കുന്ന കമ്മിറ്റിയില്‍ വെസ്റ്റേണ്‍ റീജിയന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തനം തുടരുന്നു .

കേരളത്തില്‍ മഹാപ്രളയം മൂലം ദുരിതമനുഭവിച്ച കുടുംബങ്ങള്‍ക്ക് ഫോമാ നല്‍കിയ വീടുകളില്‍ എട്ടെണ്ണം വെസ്റ്റേണ്‍ റീജിയനില്‍ നിന്നുമായിരുന്നു സ്‌പോണ്‍സര്‍ ചെയ്തത് . വെസ്റ്റേണ്‍ റീജിയന്റെ ഒത്തൊരുമയുള്ള പ്രവര്‍ത്തനത്തിന്റെ ഉത്തമ ഉദാഹരണമാണിത് . ഏല്‍പ്പിക്കപ്പെട്ട ഏതു ജോലിയും നൂറു ശതമാനം ആത്മാര്‍ത്ഥത യോടെ ചെയ്യുക എന്നതാണ് എന്റെ രീതി . അതിനായി ഏതറ്റം വരെ കഠിനാധ്വാനം ചെയ്യാനും സന്നദ്ധനാണ് .

ഫോമായില്‍ എന്തെല്ലാം മാറ്റം വരണമെന്നാണ് ആഗ്രഹിക്കുന്നത്?

ഫോമായുടെ റീജിയന്‍ തലത്തില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ ശ്രമിക്കും . റീജിയന്‍ തലത്തിലുള്ള ആശയങ്ങള്‍ ക്രോഡീകരിച്ച് വിപുലമായ ഒരു പ്രവര്‍ത്തന സംവിധാനം ഉണ്ടാകണമെന്നാണ് ആഗ്രഹം .

നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ ഏത് അടിയന്തിര ആവശ്യങ്ങള്‍ക്കും സമീപിക്കാവുന്ന ഒരു ഹെല്പ് ലൈന്‍ ഡെസ്‌ക് ഫോമായുടെ പേരില്‍ രൂപീകരിക്കണമെന്ന് ആഗ്രഹിക്കുന്നു . ഹെല്പ് ലൈന്‍ ഫോണ്‍ നമ്പറോ ടുകൂടി , ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വിളിക്കാന്‍ സാധിക്കുന്ന ഒരു സംവിധാനമായിരിക്കും അത് .

കേരളത്തിലും അമേരിക്കയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നാണ് ആഗ്രഹം . അമേരിക്കയിലും , കേരളത്തിലും ധനസഹായം ആവശ്യമുള്ളവരെ കണ്ടെത്തി അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായുള്ള സംവിധാനം ആസൂത്രണം ചെയ്യും .

പുതു തലമുറയെ ഫോമാ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുവാനുള്ള ശ്രമങ്ങള്‍ കഠിനമായി നടത്തും . യുവജനങ്ങളെ കൂടുതല്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതികള്‍ രൂപീകരിക്കും .

ഞാന്‍ ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഫോമായുടെ കണക്കുകള്‍ സുതാര്യമായിരിക്കും. ഏതു സമയത്തും ആര്‍ക്കും ഫോമായുടെ കണക്കുകളെ കുറിച്ചുള്ള സംശയം ചോദിക്കുവാന്‍ അവസരമുണ്ടാകും .

പൊതു ജന സേവന പാതയില്‍ എന്റെ പ്രയാണത്തില്‍ അമേരിക്കയിലെ മുഴുവന്‍ ഫോമാ കുടുംബങ്ങളുടെയും പരിപൂര്‍ണ്ണ പിന്തുണ ഉണ്ടാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Facebook Comments

Comments

  1. Palakkaran

    2020-09-23 01:44:03

    കേട്ടിടത്തോളം ആള് കുഴപ്പക്കാരനല്ല. ഒരു വോട്ട് തന്നേക്കാം.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമ ഹെല്പിങ് ഹാന്‍ഡ്‌സ് ന്യൂയോര്‍ക്ക് മേഖല മെമ്പര്‍ഷിപ് ക്യാമ്പയിന്‍ സെനറ്റര്‍ കെവിന്‍ തോമസ് ഉദ്ഘാടനം ചെയ്തു

ഫോമാ നഴ്സിംഗ് ഫോറം: ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്ക് ഫോമയുടെ മറ്റൊരു സംരംഭം

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ വിമന്‍സ് ഫോറം വനിതാദിനവും ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനവും വര്‍ണോജലമായി

ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ മത്സരിക്കുന്നു

ഫോമയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ദ്വൈമാസികയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളും

ഫോമാ സാന്ത്വന സംഗീതം അൻപതാം എപ്പിസോഡ് മാർച്ച് 28 ന്: ലൈവ് ഓർക്കസ്ട്ര

ഫോമാ ബിസിനസ് ഫോറം മേഖല സമിതികളുടെ ഔദോഗിക ഉദ്ഘാടനം മാർച്ച് 27 ന്

ഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നു

ഫോമാ എംപയർ റീജിയന് നവനേതൃത്വം ; ഷോബി ഐസക് - (ആർ.വി.പി) , ഷോളി കുമ്പിളുവേലി (സെക്രട്ടറി )

ഫോമയുടെ നേതൃത്വത്തില്‍ ദ്വൈമാസിക ആരംഭിക്കുന്നു. മാസികയ്ക്ക് പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പാരിതോഷികം.

ഫോമാ മുഖാമുഖം : മലയാളികളുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറയുമെന്ന് : ഡോ ജേക്കബ് തോമസ് ഐ. പി. എസ്

ഫോമാ മുഖാമുഖം - ചലച്ചിത്രം സംവിധായകന്റെ മാത്രം കലയല്ല: ജീത്തു ജോസഫ്

ഫോമ 2022- 24 പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജയിംസ് ഇല്ലിക്കലിനെ എം.എ.സി.എഫ് എന്‍ഡോഴ്‌സ് ചെയ്തു

സംവിധായകന്‍ ജീത്തു ജോസഫുമായി ഫോമ മുഖാമുഖം മാര്‍ച്ചു 13 നു വൈകുന്നേരം 9.30 ന്

ഫോമാ വനിതാ ദേശീയ സമിതി വനിതാ ദിനാഘോഷം ചലച്ചിത്ര നടി സുനിതാ രാജ് മാര്‍ച്ച് 13 ന് ഉദ്ഘാടനം ചെയ്യും

ഒ സി ഐ : ഫോമാ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തും

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്റെ നിര്യാണത്തിൽ ഫോമ  അനുശോചിച്ചു

ഫോമാ ക്രിഡന്‍ഷ്യല്‍ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഫോമാ വനിതാ ഫോറം ലോക വനിതാ ദിനം ആഘോഷിക്കുന്നു.

പ്രവാസി യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ.ടെസ്റ്റ്  സൗജന്യമാക്കിയത്  ഫോമാ സ്വാഗതം ചെയ്തു

ഫോമാ വനിതാ സമിതി വനിതാ പ്രതിഭകളെ ആദരിക്കുന്നു

ഫോമാ വിമന്‍സ് ഫോറത്തിന്റെ വാരാന്ത്യ പരിപാടികള്‍

ഫോമാ യൂത്ത് ഫോറം 27-നു ദിവ്യ ഉണ്ണി ഉദ്ഘാടനം ചെയ്യും

ഇ.എം.സി.സി വിവാദ കരാർ സംബന്ധിച്ച്‌ ഫോമയുടെ ഔദ്യോഗിക വിശദീകരണ കുറിപ്പ്

ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഉല്‍ഘാടനം വര്‍ണ്ണഗംഭീരമായി റ്റാമ്പായില്‍ അരങ്ങേറി

ഫോമ: സേവന സന്നദ്ധരായവര്‍ക്ക് ഏറ്റവും നല്ല മാതൃക.: പി.ബി .നൂഹ്

ഫോമാ 2020 -2022 പൊളിറ്റിക്കല്‍ ഫോറം ഭാരവാഹികളെ പ്രഖ്യാപിച്ചു. സജി കരിമ്പന്നൂര്‍ ചെയര്‍മാന്‍

ചാരിറ്റി ബാങ്ക് തുടങ്ങി ഫോമ: അഭിമാന പദ്ധതി ഹെല്‍പിംഗ് ഹാന്‍ഡ്‌സ് പി.ബി. നുഹ് ഉദ്ഘാടനം ചെയ്തു

നിയുക്ത കേരള ചീഫ് സെക്രട്ടറി ശ്രീ ജോയി വാഴയിലുമായി ഫോമാ മുഖാമുഖം നാളെ

View More