തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആറ് ദിവസമായി ഇയാള്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. ഇന്നലെ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
കൊവിഡ് സ്ഥിരീകരിച്ച വിവരം പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പ്രോട്ടോക്കോള്‍ പ്രകാരം ഡിഎംഒയെ അറിയിച്ചെങ്കിലും ആറ് ദിവസമായി സമ്ബര്ക്കമില്ലാത്തതിനാല് ചെന്നിത്തല നിരീക്ഷണത്തില്‍ പോവേണ്ടതില്ലെന്ന് ഡിഎംഒ അറിയിച്ചതായാണ് രോഗം സ്ഥിരീകരിച്ച പേഴ്സണല്‍ സ്റ്റാഫ് അംഗം പറഞ്ഞത്.