മുക്കം: മുത്തേരിയില്‍ ഓട്ടോ യാത്രക്കാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിക്കുകയും ആഭരണങ്ങള്‍ കവരുകയും ചെയ്ത സംഭവത്തില്‍ രണ്ടാം പ്രതി പിടിയിലായി. വേങ്ങര ചേറൂര് സ്വദേശി ജമാലുദ്ദീനെയാണ് (26) ബംഗളൂരുവിനു സമീപം ജിഗണിയില്നിന്ന് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ രണ്ടിനാണ് ഓമശ്ശേരിയിലെ സ്വകാര്യ ഹോട്ടല്‍ ജീവനക്കാരിയായ വയോധിക വാഹനം കാത്തുനില്‍ക്കുമ്ബോള്‍ ഒന്നാം പ്രതി മലപ്പുറം കൊണ്ടോട്ടി സ്വദേശി നമ്ബില്ലത്ത് മുജീബ് റഹ്മാന് ചോമ്ബാലയില്നിന്ന് കവര്‍ന്ന ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി കൈയും കാലും കൂട്ടിക്കെട്ടി വായില്‍ തുണി തിരുകി ആളൊഴിഞ്ഞ മുത്തേരി കാപ്പുമലയില്‍ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചത്. തലക്ക് ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്തിരുന്നു.
പീഡനത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷക്ക് വ്യാജ നമ്ബര്‍ പ്ലേറ്റ് തരപ്പെടുത്തിക്കൊടുത്തതും കവര്‍ച്ച ചെയ്ത സ്വര്‍ണം കൊടുവള്ളിയില്‍ വില്പന നടത്തിയതും ജമാലുദ്ദീനും കാമുകി സൂര്യപ്രഭയും ചേര്‍ന്നാണ്. ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തതോടെ കേരളത്തില്‍നിന്ന് രക്ഷപെട്ട പ്രതി മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാതെ ബംഗളൂരുവില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു.
ജമാലുദ്ദീന്‍ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനില്‍ കഞ്ചാവ് കേസിലും മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ കള്ളനോട്ടു കേസിലും പ്രതിയാണ്.