രാഘവ ലോറന്‍സ് സംവിധാനം ചെയ്ത് അഭിനയിച്ച തമിഴ് ചിത്രം കാഞ്ചനയ്ക്ക് വലിയ സ്വീകാര്യത കിട്ടിയിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗവും മൂന്നാം ഭാഗവും വരെ ഉണ്ടായി. ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെടുകയാണെന്ന വാര്‍ത്ത ആരാധകരെ ഏറെ ആവേശം കൊള്ളിക്കുന്നതായിരുന്നു. ഇപ്പോള്‍ കാഞ്ചനയുടെ ഹിന്ദി റീമേക്കായ ലക്ഷ്മി ബോംബിന്റെ ട്രെയിലര്‍ എത്തിയിരിക്കുകയാണ്.
ലോറന്‍സ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാറാണ് പ്രധാന വേഷത്തിലെത്തുന്നത്. അക്ഷയ് കുമാറിന്റെ ചിത്രത്തിലെ ഗെറ്റപ്പ് വൈറലായി മാറിയിരുന്നു. കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക.
ഒരേസമയം പേടിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ചിത്രമായിരിക്കും ലക്ഷ്മി ബോംബ്. ട്രെയിലറില്‍ നിന്നു തന്നെ കാഞ്ചന നല്കിയ ഈ മിക്സ് ഫീലിങ് നല്കാന് ലക്ഷ്മി ബോംബിനും സാധിക്കുമെന്ന് സൂചന ലഭിക്കുന്നുണ്ട്. ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലൂടെ നവംബര്‍ ഒമ്പതിന് ചിത്രം റിലീസ് ചെയ്യും.