പ്രശസ്ത നടി ശാന്തികൃഷ്ണയുടെ അച്ഛന് ആര്. കൃഷ്ണന് (92) അന്തരിച്ചു. ഇന്നു രാവിലെ 8.45 ന് ബാംഗളൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കിഡ്നി സംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്ന് രണ്ടാഴ്ചയോളം ആശുപത്രിയിലായിരുന്നു. അതിനിടെ കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ കോവിഡിന്റേതായ ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നാണ് ശാന്തി കൃഷ്ണ പറയുന്നത്.
ആരോഗ്യനില മോശമായതിന് പിന്നാലെയാണ് മരണം. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും സംസ്കാരം. കുടുംബസമേതം ബാംഗ്ലൂരിലാണ് താരം. തമിഴ് സംവിധായകന് സുരേഷ് കൃഷ്ണ മകനാണ്