ഇന്ത്യൻ ക്രിസ്ത്യൻ ഫോറം നടത്തുന്ന ഇരുപത്തിഎട്ടാമത് ടെലി -പ്രയർ കൂട്ടായ്മയിൽ സി എസ ഐ നോർത്ത് അമേരിക്കൻ കൗൺസിൽ വൈസ് പ്രസിഡന്റും ന്യൂ ജേഴ്സിയിലെ ഇമ്മാനുവേൽ സി എസ ഐ ഇടവകവികാരിയുമായ റവ. ജോബി ജോയി മുല്ലക്കൽ വചന ശുശ്രൂഷ നിർവഹിക്കുന്നതാണ്.
ഇന്ത്യൻ ക്രിസ്ത്യൻ ഫോറം 28 -മത് പ്രാർത്ഥനായോഗം ഒക്ടോബർ 31 (ശനി) രാവിലെ 10 നു ആരംഭിക്കും.
കൊറോണാ വൈറസിന്റെ ഭീകരതയിലൂടെ ലോകം കടന്നുപോകുമ്പോൾ പ്രതിസന്ധികളെ, തളരാതെ നേരിടുവാൻ പ്രാർത്ഥന
ആവശ്യമാണ്. പ്രിയപ്പെട്ടവർ പലരും നമ്മെ വിട്ടു യാത്രയായി. അനേകം പേര് ഇന്ന് ആസ്പത്രികളിലും ക്വാറന്റീനിലുമായി കഴിയുന്നു. ധാരാളം പേര് സൗഖ്യം പ്രാപിച്ചു ഭവനങ്ങളിൽ വിശ്രമിക്കുന്നു. ആകസ്മികമായ വേർപാടിന്റെ വേദനയിലൂടെ കടന്നു പോകുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുവാൻ നാം ബാധ്യസ്ഥരാണ്. നേരിട്ട് കാണുവാനോ ആശ്വസിപ്പിക്കുവാനോ സാധ്യമല്ലാത്ത സാഹചര്യമാണുള്ളത്.
ദൈവാശ്രയത്തിലൂടെ ഈ മഹാ ബാധയെയും തരണം ചെയ്യുവാൻ നമുക്ക് കഴിയും. ഇന്ത്യൻ ക്രിസ്ത്യൻ ഫോറത്തിന്റെ ശനിയാഴ്ച പ്രാർത്ഥന ഒക്ടോബർ 31 ശനിയാഴ്ച രാവിലെ 10 -നു ആരംഭിക്കും.
ഇന്ത്യൻ ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ പ്രാർത്ഥനായോഗങ്ങളിൽ എപ്പിസ്കോപ്പൽ സഭയിലെ ബിഷപ്പ് ഡോ . ജോൺസി ഇട്ടി, ജാക്സൺ ഹൈറ്റ്സ് സെന്റ് മേരീസ് ഓർത്തഡോൿസ് ചർച്ച് വികാരി റവ. ഫാ.ജോൺ തോമസ്, സി എസ് ഐ ജൂബിലി മെമ്മോറിയൽ ഇടവകവികാരിയും സെന്റ് തോമസ് എക്യൂമിനിക്കൽ പ്രസ്ഥാനത്തിന്റെ പ്രസിഡന്റുമായ റവ. സജീവ് സുഗു ജേക്കബ്, ഹൂസ്റ്റണ് സെന്റ് മേരീസ് ഓർത്തഡോൿസ് ഇടവകവികാരിയും ഓർത്തഡോൿസ് റ്റി വി ഡയറക്ടറുമായ റവ . ഫാ. ജോൺസൻ പുഞ്ചക്കോണം , പാസ്റ്റർ ഡോ . ഇട്ടി എബ്രഹാം, പാസ്റ്റർ വിൽസൺ ജോസ് തുടങ്ങിയവർ പ്രാർത്ഥനക്കു നേതൃത്വം നൽകുകയും വചനശുശ്രൂഷ നിർവഹിക്കുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: തോമസ് റ്റി ഉമ്മൻ: (631) 796 0064 ; കോരസൺ വർഗീസ് (516) 398 5989.